Advertisement

‘അശ്വിനെ മൂന്നാം നമ്പറിൽ ഇറക്കിയത് വിഡ്ഢിത്തം’; സഞ്ജുവിനെ വിമർശിച്ച് മഞ്ജരേക്കർ

April 15, 2022
1 minute Read

ഗുജറാത്ത് ടൈറ്റൻസിനെതിരെ ആർ അശ്വിനെ മൂന്നാം നമ്പറിൽ ഇറക്കിയ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ തീരുമാനം വിഡ്ഢിത്തമെന്ന് മുൻ താരവും കമൻ്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. അശ്വിനു പകരം മൂന്നാം നമ്പറിൽ സഞ്ജുവാണ് ഇറങ്ങേണ്ടിയിരുന്നതെന്നും അങ്ങനെയെങ്കിൽ സ്കോർ പിന്തുടർന്ന് ജയിക്കാൻ രാജസ്ഥാനു കഴിയുമായിരുന്നു എന്നും മഞ്ജരേക്കർ അഭിപ്രായപ്പെട്ടു. ഓസീസ് ഓൾറൗണ്ടർ ബെൻ കട്ടിങും രാജസ്ഥാൻ്റെ ഈ നീക്കത്തെ വിമർശിച്ചു.

ഗുജറാത്ത് മുന്നോട്ടുവച്ച 193 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാന് ഗംഭീര തുടക്കമാണ് ജോസ് ബട്‌ലർ നൽകിയത്. ആദ്യ രണ്ട് ഓവറിൽ 28 റൺസടിച്ച രാജസ്ഥാന് രണ്ടാം ഓവറിലെ അവസാന പന്തിൽ ദേവ്ദത്ത് പടിക്കലിലെ (0) നഷ്ടമായി. ഇതിനു പിന്നാലെയാണ് അശ്വിൻ ക്രീസിലെത്തിയത്. 8 പന്തിൽ ഒരു സിക്സർ സഹിതം 8 റൺസെടുത്ത അശ്വിൻ ആറാം ഓവറിലെ ആദ്യ പന്തിൽ പുറത്താവുകയായിരുന്നു.

ഇന്നലെ രാജസ്ഥാൻ റോയൽസിനെ 37 റൺസിന് ഗുജറാത്ത് ടൈറ്റൻസ് തകർത്തിരുന്നു. ഗുജറാത്ത് ഉയർത്തിയ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.

Story Highlights: ashwin sanjay manjarekar rajasthan royals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top