Advertisement

മദീനയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കം

April 15, 2022
1 minute Read
fast charging service madina

മദീനയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിന് തുടക്കമായി. ഈ സംവിധാനത്തിലൂടെ പരമാവധി എട്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഒരു ഇലക്ട്രിക് കാര്‍ ചാര്‍ജ് ചെയ്യാം. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക, രാജ്യത്തെ പൗരന്മാരും വിദേശികളും വൈദ്യുതോര്‍ജ്ജം ഉപയോഗിക്കുക തുടങ്ങിയവയാണ് പുതിയ ഫാസ്റ്റ് ചാര്‍ജിങ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്.

സുരക്ഷയും അന്താരാഷ്ട്ര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആദ്യമായാണ് മദീനയില്‍ വൈദ്യുതി കാറുകള്‍ക്കായി ഈ സംവിധാനം നിലവില്‍ വരുന്നത്.

സുല്‍ത്താന റോഡിലാണ് ആദ്യ ഘട്ടത്തില്‍ ഫാസ്റ്റ് ചാര്‍ജിങ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സെന്‍ട്രല്‍ മേഖലയില്‍ മൂന്നിടങ്ങള്‍, ഉഹുദ്, എയര്‍പോര്‍ട്ട് റോഡ്, ഒമര്‍ ബിന്‍ അല്‍ ഖത്താബ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും വൈകാതെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

Story Highlights: fast charging service madina

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top