‘നീല നിറം ഉരച്ചുകളയാൻ നോക്കിയപ്പോഴാണ് മനസിലാകുന്നത്…’; കൃഷ്ണവേഷം ചെയ്ത ഓർമ പങ്കുവച്ച് ഹരിശ്രീ അശോകൻ

വിഷു അകുമ്പോൾ ഹരിശ്രീ അശോകനെ ഓർമ്മിക്കാത്തവർ ചുരുക്കമാണ്. മീശമാധവനിലെ കൃഷ്ണവേഷം ഫേയ്‌സ്ബുക്കിലേയും വാട്‌സ്അപ്പിലേയും സ്റ്റാറ്റസുകളായി മാറും. വിശേഷ ദിവസത്തിന്റെ ഭാഗമാകുന്നതിലെ സന്തോഷം ഹരിശ്രി അശോകൻ 24 നോട് പങ്കുവെച്ചു. ( harisree ashokan about krishnan role meeshamadhavan )
മീശമാധവൻ ഇറങ്ങി 20 വർഷം പിന്നിടുമ്പോഴും ഹരിശ്രീ അശോകന്റെ ആ കൃഷ്ണ രൂപത്തെ ഓർക്കാത്ത വിഷു പുലരികൾ മലയാളികൾക്കുണ്ടാവില്ല. കറുത്ത ശരീരവും, താടിയുമായി ഓടക്കുഴൽ വായിച്ച് നിൽക്കുന്ന ഹരിശ്രി അശോകൻ. കൃഷ്ണനായി വേഷമിട്ട സന്ദർഭങ്ങളെ സന്തോഷത്തോടെയാണ് താരം ഓർത്തെടുക്കുന്നത്.
‘കൃഷ്ണന്റെ കളാറാക്കാൻ കുറച്ച് പാട് പെട്ടു. ആ ഷോട്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടു. ലാലു, അസോസിയേറ്റ്, അസിസ്റ്റന്റ് എല്ലാവരും പറഞ്ഞു. എനിക്ക് വലിയ ആവേശമായി. പക്ഷേ പിന്നീട് റൂമിലെത്തി ഈ നീല നിറം ഉരച്ചുകളയാൻ നോക്കിയപ്പോഴാണ് മനസിലാകുന്നത്. നിറം പോകുന്നില്ല. കുറേ സമയമെടുത്ത് ഞാൻ ഒരുവിധമെല്ലാം കളഞ്ഞു. എന്നിട്ടും ചിലയിടങ്ങളിൽ ഈ നിറം ഏറെ കാലത്തോളം മായാതെ കിടന്നു. ഒരു ഷേയ്ഡ് പോലെയെ കാണാമായിരുന്നു. അപ്പോഴെല്ലാം ഞാൻ കൃഷ്ണനെ ഓർത്തു’- ഹരിശ്രീ അശോകൻ പറഞ്ഞു.
രംഗം ചിത്രികരിക്കുന്ന സമത്ത് ലാൽ ജോസ് ഉൾപ്പെടെ എല്ലാവരും പൊട്ടിച്ചിരിച്ചു. അപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന്. സന്ദർഭത്തോട് ഇഴുകി ചേർന്നപ്പോൾ അറിയാതെ ചില ആക്ഷനുകൾ വന്നുപോയെന്നാണ് ഹരിശ്രീ അശോകൻ പറഞ്ഞു. ഇനിയൊരു കൃഷ്ണ വേഷം ചെയ്യേണ്ടി വന്നാലും സന്തേഷത്തോടെ സ്വീകരിക്കും. സിനിമ പ്രേഷക മനസിലേക്ക് ആഴ്ന്നിറങ്ങിയതാണ് ഇപ്പോഴും ലഭിക്കുന്ന അംഗികാരത്തിന് പിന്നിലെന്നും ഹരിശ്രി അശോകൻ വ്യക്തമാക്കി.
Story Highlights: harisree ashokan about krishnan role meeshamadhavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here