Advertisement

തൃശൂര്‍ കുന്നംകുളത്തെ അപകടം: കെ സ്വിഫ്റ്റ് ബസ്, പിക്ക്അപ് വാന്‍ ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

April 15, 2022
2 minutes Read

തൃശൂര്‍ കുന്നംകുളത്തെ കെ സ്വിഫ്റ്റ് അപകടവുമായി ബന്ധപ്പെട്ട് കെ സ്വിഫ്റ്റ് ബസിന്റേയും പിക്അപ് വാനിന്റേയും ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. എരുമപ്പെട്ടി സ്വദേശി സൈനുദീന്‍, കോട്ടയം സ്വദേശി വിനോദ് എന്നിവരാണ് അറസ്റ്റിലായത്. സൈനുദീന്‍ പിക്ക്അപ് വാനിന്റേയും വിനോദ് കെ സ്വിഫ്റ്റ് ബസിന്റേയും ഡ്രൈവറാണ്. അശ്രദ്ധമായി വാഹനമോടിച്ച് അപകടം വരുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. (k swift and pick up van drivers arrested)

എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ കെഎല്‍48 1176 നമ്പര്‍ വാനാണ് ഇന്നലെ അപകടത്തില്‍ മരിച്ച പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി കെ സ്വീഫ്റ്റ് ബസ് കയറിയിരുന്നു.

Read Also : താമരശേരി ചുരത്തില്‍ വീണ്ടും കെ സ്വിഫ്റ്റ് അപകടം

മരിച്ച പരസ്വാമിയെ ആദ്യം ഇടിച്ചത് പിക്ക് അപ്പ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാന്‍ കണ്ടെത്തിയത്. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ക്കൂടി കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. നേരത്തേ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസിടിച്ചാണ് ഇദ്ദേഹം മരിച്ചതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.തൃശ്ശൂര്‍ കുന്നംകുളത്ത് വച്ച് ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്.

Story Highlights: k swift and pick up van drivers arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top