വിഷു ആശംസകളുമായി താരങ്ങൾ; ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

വിഷു തിരക്കിലാണ് മലയാളികൾ. വിഷുക്കണിയും പായസവും സദ്യയുമായി വിഷു ആഘോഷത്തിരക്കിൽ. മലയാളിയ്ക്ക് പ്രിയ താരങ്ങൾ മമ്മുട്ടിയും മോഹൻലാലും ആശംസകൾ അറിയിച്ച് പോസ്റ്റിട്ടിട്ടുണ്ട്. തങ്ങളുടെ തന്നെ ചിത്രങ്ങള്‍ക്കൊപ്പമാണ് താരങ്ങൾ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഇരുവരുടെയും വിഷുചിത്രങ്ങൾ. മലയാളി സ്റ്റൈലിൽ മമ്മുട്ടിയും സ്റ്റൈലിഷായി മോഹൻലാലും ചിത്രങ്ങൾ പങ്കുവെച്ചു.
പക്ഷെ ഇത്തവണ തിയേറ്ററുകളിൽ വിഷു ചിത്രങ്ങൾ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്. റംസാൻ കാലം കൂടിയായതുകൊണ്ടാണ് ഇത്തവണ മലയാള ചിത്രങ്ങൾ ഇല്ലാത്തത്. എങ്കിലും ഇത്തരഭാഷയിലുള്ള മൂന്ന് ബിഗ് കാൻവാസ് പടങ്ങൾ തിയേറ്ററുകളിൽ എത്തിയിട്ടുണ്ട്. മമ്മുട്ടിയുടെ ഭീഷ്മപർവം തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ച് മുന്നേറുകയാണ്.
മമ്മുട്ടിയുടെ ചിത്രത്തിന് താഴെ ഭീഷ്മ പർവത്തിലെ ‘ചാമ്പിക്കോ’ എന്ന ഡയലോഗിനോടൊപ്പം വിഷു ആശംസകൾ നേർന്ന് കൊണ്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. സുരേഷ് ഗോപിയും ജയറാമും സയനോരയും ആശംസകൾ നേർന്നു. ‘ബറോസ്’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ മോഹൻലാൽ. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്.’ ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.
Story Highlights: mohanlal and mammootty vishu special
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here