Advertisement

‘പ്രണയം സമ്മതിക്കാത്തതില്‍ പ്രതിക്ക് വൈരാഗ്യമുണ്ടായിരുന്നു’; നാല് പേര്‍ക്ക് വെട്ടേറ്റ കേസില്‍ വെളിപ്പെടുത്തലുമായി ബന്ധു

April 15, 2022
1 minute Read

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ബന്ധു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമായതെന്ന് വെട്ടേറ്റവരുടെ ബന്ധു കുമാരന്‍ പറഞ്ഞു. കേസില്‍ പ്രതിയായ മുകേഷിന് മാതൃസഹോദരിയുടെ മകളുമായി അടുപ്പമുണ്ടായിരുന്നു. സഹോദരങ്ങള്‍ ആയതിനാല്‍ ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്ന് സംശയിക്കുന്നതായി ബന്ധു ട്വന്റിഫോറിനോട് പറഞ്ഞു. വെട്ടേറ്റ സുശീലയുടെ സഹോദരിയുടെ മകനാണ് മുകേഷ്.

മുകേഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പൊലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്.

Story Highlights: relative on palakkad violence

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top