‘ആര്‍എസ്എസ് മതവിവേചനം കാണിക്കുന്ന സംഘടനയല്ല’; രത്തന്‍ ടാറ്റയോട് പറഞ്ഞത് ഓര്‍ത്തെടുത്ത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ആര്‍എസ്എസ് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കുന്ന സംഘടനയല്ലെന്ന് ഒരിക്കല്‍ രത്തന്‍ ടാറ്റയോട് താന്‍ പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. പൂനെ സിന്‍ഹഗഡില്‍ ആശുപത്രി ഉദ്ഘാടന വേളയില്‍ സംസാരിക്കവേയാണ് കേന്ദ്രമന്ത്രി രത്തന്‍ ടാറ്റയുമായുള്ള അനുഭവം പങ്കുവെച്ചത്.
‘മഹാരാഷ്ട്രയില്‍ ശിവസേന-ബിജെപി സര്‍ക്കാരിന്റെ മന്ത്രിയായിരുന്ന കാലത്ത് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിന്റെ പേരിലുള്ള ഔറംഗബാദിലെ ആശുപത്രി ഉദ്ഘാടനത്തിന് രത്തന്‍ ടാറ്റയെ കൊണ്ടുവരണമെന്ന അഭ്യര്‍ത്ഥന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചു.
Read Also : കർണാടക ക്ഷേത്രത്തിലെ രഥോത്സവം ആരംഭിക്കുന്നത് ഖുർആൻ പാരായണത്തോടെ
ഉദ്ഘാടന വേളയില്‍ രത്തന്‍ ടാറ്റ എന്നോട് ചോദിച്ചു, ഈ ആശുപത്രി ഹിന്ദുകള്‍ക്ക് മാത്രമുള്ളതാണോയെന്ന്. എന്തുകൊണ്ടാണ് അങ്ങനെ തോന്നിയതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഇത് ആര്‍എസ്എസ് ആശുപത്രിയാണല്ലോ എന്നാണ് മറുപടി നല്‍കിയത്. ഇത് എല്ലാ മതസ്ഥര്‍ക്കും വേണ്ടിയുള്ളതാണെന്നും ആര്‍എസ്എസ് ഇത്തരത്തില്‍ വിവേചനം കാണിക്കില്ലെന്നും ഞാന്‍ രത്തന്‍ ടാറ്റയോട് പറഞ്ഞു’. കേന്ദ്ര മന്ത്രി അനുഭവം പങ്കുവെച്ചു.
Story Highlights: RSS does not discriminate Nitin Gadkari to Ratan Tata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here