Advertisement

“ഇപ്പോഴും കേരളത്തിൽ മൊത്തം മിന്നലാണ്”; വിഷു വിശേഷങ്ങളുമായി മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ സോമസുന്ദരം…

April 15, 2022
1 minute Read

വില്ലൻ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുക, അതികം കേട്ടുകേൾവിയില്ലാത്ത ഒരു വിശേഷണമാണത്. അങ്ങനെ മലയാള സിനിമയ്ക്ക് പ്രിയപ്പെട്ടവനായി മാറിയ ഒരു താരമാണ് ഈ വിഷു ദിനത്തിൽ വിശേഷങ്ങളുമായി ചേരുന്നത്. പേര് ഗുരു സോമ സുന്ദരം. വളരെ ചുരുങ്ങിയ വേഷങ്ങൾ കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത കലാകാരൻ. മിന്നൽ മുരളിയിലെ തിളങ്ങും അഭിനയത്തിന് ശേഷം ബറോസിൽ മോഹൻലാലിനൊപ്പമാണ് സോമ സുന്ദരം ഇനി ബിഗ് സ്‌ക്രീനിൽ എത്തുന്നത്.

ഇത്തവണത്തെ വിഷു കേരളത്തിലാണ്. ആദ്യമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. ലൊക്കേഷൻ തിരക്കിലാണ് ഇത്തവണത്തെ ആഘോഷങ്ങൾ നടന്നത്. കേരളം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. നല്ല ഭക്ഷണവും സ്നേഹമുള്ള ആളുകളും എന്ന് കേരളത്തിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് സോമ സുന്ദരം പറഞ്ഞത്. മിന്നൽ മുരളിയിൽ കിട്ടിയ ആ സ്നേഹം ഇപ്പോഴും ആളുകളിൽ നിന്ന് കിട്ടുന്നുണ്ട്. അപ്പവും കടലകറിയും ബീഫുമാണ് ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം. കേരള ഭക്ഷണം ഒന്നും ഉണ്ടാക്കാൻ അറിയില്ല. പക്ഷെ കുക്കിങ് തനിക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മലയാളിയ്ക്ക് താൻ പ്രിയപെട്ടതായത് മിന്നൽ മുരളിയിലൂടെയാണ്. മിന്നൽ മുരളിയിലെ ഡയലോഗുകൾ ഇന്നും ആളുകൾക്കിടയിൽ ഹിറ്റാണ്. മിന്നൽ മുരളി കമ്മിറ്റ് ചെയ്തതിന് ശേഷം മലയാളം പഠിക്കാനായി തുടങ്ങി. പുസ്തകങ്ങളും യുട്യൂബും നോക്കിയാണ് മലയാളം പഠിച്ചെടുത്തത്. അഞ്ചു സുന്ദരികളിലൂടെയാണ് മലയാള സിനിമയിലേക്ക് സോമ സുന്ദരം കടന്നുവരുന്നത്. സിനിമയിൽ അഭിനയത്തിലേക്ക് കടന്നുവന്നത് അപ്രതീക്ഷിതമായാണ്. പിന്നണിയിൽ പ്രവർത്തിക്കുമെന്നാണ് കരുതിയത്. എന്റെ സുഹൃത്തുകൾക്ക് പോലും ഞാൻ അഭിനയത്തിലേക്ക് കടന്നു എന്നത് അത്ഭുതമായിരുന്നു.

Read Also : വിഷു ആശംസകളുമായി താരങ്ങൾ; ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

ഞാൻ ഇപ്പോൾ എല്ലാ വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. വില്ലൻ മാത്രമല്ല അതിൽ എനിക്ക് സന്തോഷമുണ്ട്. അച്ഛൻ വേഷമാണെങ്കിൽ നല്ലവനും ചീത്തയുമായി അഭിനയിച്ചിട്ടുണ്ട്. പോലീസ് വേഷങ്ങളും അതുപോലെ തന്നെ. അഞ്ച് സുന്ദരികൾ ആന്തോളജിയിലെ സേതുലക്ഷ്മി എന്ന സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികൾക്ക് പരിചിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്. 2011 ൽ ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്ത ആരണ്യ കാണ്ഡത്തിലൂടെ സിനിമയിലേക്ക് എത്തിയ ഗുരു സോമസുന്ദരം 2016 ൽ രാജു മുരുകൻ സംവിധാനം ചെയ്ത ജോക്കർ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ 2021 ൽ മിന്നൽ മുരളിയിലൂടെ ഗുരുവിന്റെ കഥാപാത്രം ഏറെ ചർച്ചയാവുകയാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top