Advertisement

ഉച്ചഭാഷിണിക്ക് പകരം വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കൂ; രാജ് താക്കറെയ്‌ക്കെതിരെ ആദിത്യ താക്കറെയുടെ പരിഹാസം

April 15, 2022
2 minutes Read
Speak about inflation instead of loudspeaker

മെയ് മൂന്നിനകം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്തില്ലെങ്കില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെയ്‌ക്കെതിരെ മന്ത്രി ആദിത്യ താക്കറെ.
ലൗഡ്‌സ്പീക്കറുകള്‍ നീക്കം ചെയ്യുന്നതിനെക്കുറിച്ചല്ല, വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പത്തെക്കുറിച്ചും പെട്രോള്‍, ഡീസല്‍, സിഎന്‍ജി വിലയെക്കുറിച്ചുമാണ് നമ്മള്‍ സംസാരിക്കേണ്ടത്. 60 വര്‍ഷമൊന്നും പിന്നോട്ട് പോകണ്ട. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാമെന്നും ആദിത്യ താക്കറെ തുറന്നടിച്ചു.

മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന ഒരു യോഗത്തിനിടയിലായിരുന്നു ഉച്ചഭാഷിണികള്‍ പള്ളികളില്‍ നിന്ന് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ശിവസേന നേതാവ് രാജ് താക്കറെയുടെ പ്രസ്താവന. മെയ് 3 ന് മുമ്പ് സംസ്ഥാനത്തെ പള്ളികളില്‍ നിന്ന് ഉച്ചഭാഷിണികള്‍ നീക്കം ചെയ്തില്ലെങ്കില്‍, സ്പീക്കറുകള്‍ക്കൊപ്പം ഹനുമാന്‍ ചാലിസ വായിക്കുമെന്നായിരുന്നു രാജ് താക്കറെയുടെ വാക്കുകള്‍. ഇതൊരു സാമൂഹിക പ്രശ്‌നമാണ്, മതപരമല്ലെന്നും താക്കറെ പറഞ്ഞിരുന്നു.

Read Also : അടുത്ത 10 വർഷത്തിൽ രാജ്യത്ത് റെക്കോർഡ് എണ്ണം ഡോക്ടർമാർ ഉണ്ടാവും: പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഞങ്ങള്‍ പ്രാര്‍ത്ഥനകള്‍ക്ക് എതിരല്ല, നിങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ വെച്ച് പ്രാര്‍ത്ഥിക്കാം, എന്നാല്‍ പള്ളിയിലെ ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. ഇതൊരു മുന്നറിയിപ്പാണ്’. രാജ് താക്കറെ പറഞ്ഞു. ആദിത്യ താക്കറെയുടെ അമ്മാവനാണ് രാജ് താക്കറെ.

Story Highlights: Speak about inflation instead of loudspeaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top