Advertisement

‘വാഹനാപകടമാണെന്നാണ് ആദ്യം കരുതിയത്’; സുബൈറിനെ ആശുപത്രിയിലെത്തിച്ച പ്രദേശവാസി ട്വന്റിഫോറിനോട്

April 15, 2022
2 minutes Read
subair death- initially thought it was an accident

പാലക്കാട് എലപ്പുള്ളിയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിന്റേത് വാഹനാപകടമാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസി. ‘സുബൈറിന്റെ അപകട വിവരം അറിഞ്ഞപ്പോള്‍ വാഹനാപകടമാണെന്നാണ് കരുതിയത്. പിന്നീടാണ് കൊലപാതകമാണെന്ന് അറിഞ്ഞത്. സുബൈറിന്റെ ദേഹമാസകലം പരുക്കുകളുണ്ടായിരുന്നു. ഓട്ടോറിക്ഷയില്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് സുബൈര്‍ മരിച്ചതെന്നും പ്രദേശവാസി സലിം ട്വന്റിഫോറിനോട് പ്രതികരിച്ചു.

ഇന്നുച്ചയോടെയാണ് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സുബൈര്‍ കൊല്ലപ്പെട്ടത്. ജുമുഅ നിസ്‌കാരം കഴിഞ്ഞd പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. കൊല്ലപെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കാറിലാണ് കൊലയാളി സംഘം എത്തിയത്.

നിലത്ത് വീണ് കിടന്ന സുബൈറിനെ ശരീരമാസകലം വെട്ടി പരുക്കേല്‍പിച്ചതായി കൂടെ യാത്ര ചെയ്തിരുന്ന പിതാവ് അബൂബക്കര്‍ പറഞ്ഞു. ഉടന്‍ സമീപത്തെ താലൂക്ക് ആശുപത്രിയിലും , പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ജില്ലാ ആശുപത്രിയില്‍ എത്തും മുന്‍പ് രക്തം വാര്‍ന്ന് സുബൈര്‍ മരിച്ചിരുന്നു.

Read Also : സുബൈറിന്റെ കൊലപാതകം: അക്രമിസംഘത്തില്‍ മുഖംമൂടി ധരിച്ചെത്തിയ നാലു പേര്‍

കൊലപാതകത്തില്‍ 4 പേര്‍ പങ്കെടുത്തുവെന്നാണ് പ്രാഥമിക നിഗമനം. പ്രതികള്‍ കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് കടന്നുകളഞ്ഞത്. കൊല്ലപെട്ട സഞ്ജിത്തിന്റെ പേരിലുള്ള കാറാണ് ബൈക്ക് ഇടിച്ചിട്ടത്. ആര്‍.എസ്.എസ് നടപ്പിലാക്കിയ കൊലപാതകമാണെന്ന് എസ്ഡിപിഐ നേതാക്കള്‍ പ്രതികരിച്ചു.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രകടനം നടത്തി. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

Story Highlights: subair death- initially thought it was an accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top