പശ്ചിമ ബംഗാളില്‍ ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബിര്‍ഭും ജില്ലയിലെ ബോള്‍പൂരിലാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ബോള്‍പൂരിലെ ഗ്രാമമേളയില്‍ പങ്കെടുത്ത് രാത്രി സുഹൃത്തിനൊപ്പം മടങ്ങുമ്പോഴാണ് സംഭവമെന്ന് ബിര്‍ഭും പൊലീസ് അറിയിച്ചു. ഇരുവരും തിരികെ മടങ്ങുന്നതിനിടയില്‍ അടുത്തുള്ള പാര്‍ക്കിന് സമീപമെത്തിയപ്പോഴാണ് അഞ്ചുപേരടങ്ങിയ സംഘം ഇരുവരെയും ഉപദ്രവിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നദിക്കരയില്‍ വച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
Read Also : തൊടുപുഴയിലെ കൂട്ടബലാത്സംഗം; പീഡനം നടന്നത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെ
ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയെ ബോള്‍പൂര്‍ സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.
Story Highlights: Tribal girl allegedly gang-raped in West Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here