Advertisement

ആശുപത്രി വികസനത്തിനായി അനുവദിച്ച ഒരു കോടി രൂപ ദുരുപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത് | 24 Investigation

April 15, 2022
1 minute Read
vellanadu panchayath misuse central fund

ആശുപത്രി വികസനത്തിനായി അനുവദിച്ച കേന്ദ്രഫണ്ടും ദുരപയോഗം ചെയ്ത് വെള്ളനാട് പഞ്ചായത്ത്. കേന്ദ്രപദ്ധതി വഴി ലഭിച്ച കോടികളാണ് രോഗികൾക്ക് പ്രയോജനപ്പെടുത്താതെ പാതിവഴിയിലായത്. 24 അന്വേഷണ പരമ്പര’ വെള്ളാനയായി വെള്ളനാട്’.

വെള്ളനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ രണ്ട് വാർഡുകൾ നിർമിക്കാനായി 41 ലക്ഷം രൂപ റർബൻ ഫണ്ടിൽ നിന്ന് വകയിരുത്തിയിരുന്നു. ഇതിന് പുറമെ എംഎൽഎ ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപയും ചേർത്ത് 1.01 കോടി രൂപ മുടക്കി വാർഡ് നിർമാണ് പൂർത്തിയാക്കി. ഇവിടേക്ക് ഫർണീച്ചറുകൾ ഉൾപ്പെടെ വാങ്ങിക്കൂട്ടിയെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷമായി വാർഡും ഉപകരണങ്ങളും അനാഥമായി കിടക്കുകയാണ്. വാർഡുകൾ തുറന്ന് നൽകാത്തതിന്റെ പ്രധാന കാരണം മുകൾ നിലയിലേക്ക് പ്രവേശിക്കാൻ ലിഫ്റ്റ് സ്ഥാപിക്കാത്തതാണ്. എന്നാൽ പഞ്ചായത്ത് രേഖാമൂലം നൽകിയ മറുപടിയിൽ ലിഫ്റ്റ് നിർമാണം പൂർത്തിയായതായി പറയുന്നു.

20 ലക്ഷം രൂപ മുടക്കി ലിഫ്റ്റിന്റെ പണി പൂർത്തിയായെന്ന് പഞ്ചായത്ത് പറയുന്നു. പക്ഷേ പണി തുടങ്ങുക പോലും ചെയ്തിട്ടില്ല എന്നാതാണ് സത്യം. ഇത്തരത്തിൽ നടപ്പിലാകാത്ത പദ്ധതിയുടെ പേര് പറഞ്ഞാണ് കേന്ദ്ര ഫണ്ട് വെള്ളനാട് പഞ്ചായത്ത് വ്യാപകമായി ദുരുപയോഗം ചെയ്യുന്നത്.

റർബൻ വിഹിതത്തിൽ നിന്ന് 40 ലക്ഷം രൂപ മുടക്കി നിർമിച്ച പാലിയേറ്റീവ് കെയർ വാർഡ്, ജെറിയാട്രി യൂണിറ്റ്, കൗൺസിലിംഗ് സെന്റർ, ഡീ അഡിക്ഷൻ ക്ലിനിക്ക് എന്നിവയും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ഇതിനെല്ലാമായി റർബൻ ഫണ്ടിൽ നിന്ന് മാത്രം 1.04 കോടി രൂപയാണ് ചെലവഴിച്ചത്.

റർബൻ പദ്ധതിയിലെ പുരോഗതി വിലയിരുത്താനെത്തുന്ന ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥർ ഇതെല്ലാം കണ്ടിട്ടും കണാത്ത പോലെ നടിക്കുകയാണ്.

Story Highlights: vellanadu panchayath misuse central fund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top