Advertisement

ചിത്തിര ഉത്സവ ആഘോഷം : മീനാക്ഷി സുന്ദരേശ്വർ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 2 മരണം

April 16, 2022
6 minutes Read
meenakshi temple stampede 2 dead

തമിഴ്‌നാട് മധുരയിലെ മീനാക്ഷി സുന്ദരേശ്വരർ ക്ഷേത്രത്തിൽ, ചിത്തിര ഉത്സവ ആഘോഷത്തിനിനിടെ, തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർ മരിച്ചു.പത്തുപേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ( meenakshi temple stampede 2 dead )

ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആറാട്ട് ചടങ്ങിന് ശേഷം വൈഗ നദിക്കരയിൽ നിന്ന് ആളുകൾ മടങ്ങുമ്പോഴായിരുന്നു സംഭവം. കഴിഞ്ഞ ദിവസം നടന്ന മീനാക്ഷി തിരുക്കല്യാണത്തിനും ഇന്നത്തെ ആറാട്ട് ചടങ്ങിനും ലക്ഷക്കണക്കിന് ഭക്തരാണ് എത്തിയത്.

മധുര ചിത്തര ഉത്സവത്തിന്റെ പ്രധാനപ്പെട്ട ചടങ്ങാണ് കല്ലഴഗറുടെ വൈഗ നദീ പ്രവേശം. ഇതിന് സാക്ഷ്യം വഹിക്കാൻ പതിനായിരക്കണക്കിന് പേരാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.

Read Also : വിഷു ആശംസകളുമായി താരങ്ങൾ; ലുക്ക് ഏറ്റെടുത്ത് സോഷ്യൽ മീഡിയ…

അതേസമയം, ഉത്സവത്തിനിടെ ജീവൻ നഷ്ടമായവർക്ക് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും ചെറിയ പരുക്കുകൾ സംഭവിച്ച ഏഴ് പേർക്ക് ഒരു ലക്ഷം രൂപ വീതവും അനുവദിച്ചു.

Story Highlights: meenakshi temple stampede 2 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top