Advertisement

വളയം പിടിക്കുന്നത് മകൾ, കണ്ടക്ടറായി പിതാവ്; ജീവിതം കൊണ്ട് കഥ പറയുന്നവർ…

April 16, 2022
2 minutes Read

ചിലരുടെ ജീവിതം പാഠപുസ്തകം പോലെയാണ്. തുറന്നു നോക്കിയാൽ നമുക്ക് നൽകാൻ നിരവധി പാഠങ്ങൾ ഉണ്ടാകും. പ്രതിസന്ധികളെ തരണം ചെയ്തു അവർ മുന്നേറിക്കൊണ്ടേയിരിക്കും. അങ്ങനെയൊരു പെൺകുട്ടിയുടെ ജീവിതകഥയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ഇരുപത്തിയൊന്നുകാരി നമുക്കൊരു പ്രചോദനമാണ്. തിരക്കേറിയ കൊൽക്കത്ത നഗരത്തിൽ ബസ് ഓടിക്കുകയാണ് കല്‍പന മൊണ്ടോള്‍. ആലോചിച്ച് നോക്കു.. തിരക്കേറിയ റോഡും ട്രാഫിക്കും ആളുകളും നിറഞ്ഞ വഴിയിലൂടെ ഒരു ഇരുപത്തിയൊന്ന് വയസുകാരി ബസ് ഓടിക്കുന്നത്. എട്ടു വയസ് മാത്രം പ്രായമുള്ളപ്പോൾ വളയം പിടിക്കാൻ തുടങ്ങിയതാണ് കല്പന. അതുകൊണ്ട് തന്നെ കൊൽക്കത്തയിലൂടെ ബസ് ഓടിക്കുന്നത് കല്പനയ്ക്ക് പേടിയുള്ള കാര്യമല്ല.

കൊൽക്കത്ത നഗരത്തിലൂടെ ബസ് ഓടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൂടിയാണ് കൽപന. കൊല്‍ക്കത്തയിലെ നോപാരയിലാണ് കല്‍പനയുടെ വീട്. വീട്ടിലെ സാമ്പത്തിക പ്രതിസന്ധി കാരണം കൽപനയ്ക്ക് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. രണ്ട് ചേട്ടന്മാരും ഒരു ചേച്ചിയുമുണ്ട്. എല്ലാവർക്കുമൊപ്പം ഒറ്റമുറി വീട്ടിലാണ് കല്പന താമസിക്കുന്നത്. അച്ഛൻ ഡ്രൈവറാണ്. അച്ഛനാണ് യാത്രയുടെയും ഡ്രൈവിങ്ങിന്റെയും ലോകത്തേക്ക് കല്പനയെ കൈപിടിച്ച് കൊണ്ടുവന്നത്. എട്ടാം വയസിൽ വാഹനം ഓടിക്കാൻ പഠിച്ചു തുടങ്ങി. മെയിൻ റോഡിൽ ഓടിക്കില്ലെങ്കിലും ഇടവഴികളിലെല്ലാം ഓടി പരിശീലിച്ചായിരുന്നു ആദ്യത്തെ ശ്രമങ്ങൾ. പത്താമത്തെ വയസ്സായപ്പോഴേക്കും കല്പനയും ഡ്രൈവിങ്ങിൽ മിടുക്കിയായി.

പെട്ടെന്ന് അച്ഛന് സംഭവിച്ച അപകടം കല്പനയുടെ ജീവിതം കീഴ്‌മേൽ മറിച്ചു. അച്ഛൻ കിടപ്പിലായതോടെ വീട്ടിലെ പ്രധാന വരുമാന മാർഗം നിലച്ചു. പിന്നെ അതിജീവിക്കുക എന്ന വഴിമാത്രമേ കല്പനയ്ക്കും കുടുംബത്തിനും മുന്നിൽ ഉണ്ടായിരുന്നുള്ളു. കല്പനയ്ക്ക് അകെ അറിയാമായിരുന്നത് വാഹനം ഓടിക്കാനാണ്. അങ്ങനെ ഡ്രൈവിങ്ങിന്റെ ലോകത്തേക്ക് കല്പന എത്തിച്ചേർന്നു. അമ്മയും കല്പനയുടെ തീരുമാനത്തെ പിന്തുണച്ചു. അങ്ങനെ അച്ഛന്റെ വണ്ടി മകളുടേതായി.

Read Also : മാലിന്യമുക്തമാകാത്ത കേരളത്തിലെ പുഴകൾ; നീക്കം ചെയ്യാനുള്ളത് മൂന്നുകോടി ക്യുബിക് മീറ്റര്‍ മാലിന്യം…

അന്ന് കല്പനയ്ക്ക് ലൈസൻസ് എടുക്കാനുള്ള പ്രായമായിരുന്നില്ല. എങ്കിലും അവൾ വണ്ടിയോടിക്കുകയും പലപ്പോഴും പൊലീസ് പിടിയിലാവുകയും ചെയ്തു. കുടുംബത്തെ പോറ്റാൻ കല്പനയ്ക്ക് മുന്നിൽ വേറെ മാർഗങ്ങൾ ഇല്ലായിരുന്നു. അതിനിടയ്ക്ക് കൊവിഡ് കൂടി പിടിപ്പെട്ടപ്പോൾ ജീവിതം വീണ്ടും പ്രതിസന്ധിയിലായി. വരുമാനമാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഗഡുക്കളായി പണം നൽകാം എന്ന ഉറപ്പിൽ ഉടമയില്‍ നിന്ന് ബസ് വാങ്ങുകയും ചെയ്തു. ഇപ്പോൾ കണ്ടക്ടറായി അച്ഛനും മകൾ ഓടിക്കുന്ന ബസിൽ ഉണ്ട്. പൊലീസ് വകുപ്പില്‍ ഒരു ഡ്രൈവറായി ചേരണമെന്നതാണ് അവളുടെ ഏറ്റവും വലിയ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അവള്‍.

Story Highlights: Meet 21-year-old Kalpana Mondal, social media star who’s Kolkata’s youngest female bus driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top