സുബൈറിന്റെ കൊലപാതകം: കാർ നൽകിയത് അലിയാറിനെന്ന് കൃപേഷ് 24നോട്

പാലക്കാട് സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാർ നൽകിയത് അലിയാർ എന്നയാൾക്കെന്ന് ഉടമ കൃപേഷ് ട്വന്റിഫോറിനോട്. അലിയാർ സ്ഥിരമായി കാർ വാടകയ്ക്ക് കൊടുക്കുന്നയാളാണ്. അലിയാർ കാർ തന്റെ പേരിൽ വാങ്ങി എന്നതിനപ്പുറം ഒന്നുമറിയില്ലെന്ന് കൃപേഷ് പറഞ്ഞു.
KL9 AQ 79 Ol എന്ന ഓൾട്ടോ 800 കാർ ആണ് കഞ്ചിക്കോട് വ്യവസായിക മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈ കാർ ഉപയോഗിച്ചിരുന്നത് ആരെന്നതിൽ പുതിയ വെളിപ്പെടുത്തലുമായി അലയാർ രംഗത്ത് വന്നു. കള്ളിമുള്ളി സ്വദേശി രമേശിനാണ് താൻ വാഹനം നൽകിയതെന്ന് കാർ ഉപയോഗിച്ചിരുന്ന അലിയാർ. പ്രദേശത്തെ ബിജെപി പ്രവർത്തകനാണ് രമേശെന്നും പൊലീസ് വീട്ടിലെത്തി വിവരങ്ങൾ തേടിയിരുന്നതായും അലിയാർ 24നോട്.
അമ്പലത്തിൽ പോകാനെന്ന് പറഞ്ഞ് ഇന്നലെ രാവിലെയാണ് കാർ ആവശ്യപ്പെട്ടത്. വാർത്തയ്ക്ക് പിന്നാലെ രമേശിനെ വിളിച്ചിരുന്നു. എന്നാൽ ഫോൺ ഓഫാണെന്നും അലിയാർ കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട സുബൈറിന്റെ വീടിനടുത്താണ് രമേശ് താമസിക്കുന്നത്. രമേഷിന്റെ ഫോട്ടോയും നമ്പറുമുണ്ട്. കാർ ആവശ്യപ്പെടുന്നതിന്റെ കോൾ റെക്കോർഡ് പൊലീസിന് കൈമാറിയെന്നും അലിയാർ പറഞ്ഞു.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാർ ഇവിടെയുപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസിൽ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here