Advertisement

കോണ്‍ഗ്രസ് ചത്ത കുതിരയാണെന്ന് ആം ആദ്മി

April 17, 2022
1 minute Read
aap 1

കോണ്‍ഗ്രസ് ചത്ത കുതിരയാണെന്നും അതിനെ അടിക്കുന്നതുകൊണ്ട് അര്‍ത്ഥമില്ലെന്നും ആം ആദ്മി നേതാവ് രാഘവ് ഛദ്ദ. ഇപ്പോൾ നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പങ്കെടുത്തതിന് പിന്നാലെയായിരുന്നു രാഘവ് ഛദ്ദിന്റെ വിമർശനം.

‘ കോണ്‍ഗ്രസിന് ഇനി ഇന്ത്യയിൽ ഭാവിയില്ല. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ വിജയം ജനങ്ങളുടെ വിജയമാണ്. കെജ്‌രിവാളിന്റെ ഭരണമാതൃകയും പ്രവര്‍ത്തന രാഷ്ട്രീയവും ‘വിലപ്പെട്ടതാണ്’ എന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിച്ചു. ബി.ജെ.പിയെ നേരിടാന്‍ ഇനി ഒരാള്‍ക്ക് മാത്രമേ കഴിയൂ, ആ വ്യക്തി അരവിന്ദ് കെജ്രിവാളാണ്.‘ – രാഘവ് ഛദ്ദ വ്യക്തമാക്കി.

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ പാര്‍ട്ടി ശക്തിപ്പെടുത്താനുള്ള നീക്കം കോണ്‍ഗ്രസ് ആരംഭിച്ചിരുന്നു. എന്നാല്‍, പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്ക് വന്നില്ലെന്നുമാത്രമല്ല കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വരവിനെ ചില നേതാക്കള്‍ ശക്തമായി എതിര്‍ത്തിരുന്നു. തൃണമൂലിനും ബി.ജെ.പിക്കും വേണ്ടി പ്രവര്‍ത്തിച്ച ആള്‍ കോണ്‍ഗ്രസില്‍ വേണ്ട എന്നായിരുന്നു ഇവരുടെ വാദം.

Story Highlights: Aam Aadmi Party criticizes Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top