Advertisement

പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് എന്റെ കേരളം മെഗാ പ്രദർശന വിപണന മേള

April 17, 2022
1 minute Read
pinarayi

നവകേരള സൃഷ്ടിക്കായുള്ള നവീന വികസന കാഴ്ചപ്പാടുകളുമായി മുന്നേറുന്ന രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനവും എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയും നാളെ (ഏപ്രിൽ 18) മുതൽ 24 വരെ തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കും.

പ്രളയ ദുരന്തങ്ങളും കൊവിഡ് മഹാമാരിയും തീർത്ത പ്രതിസന്ധികളെ അതിജീവിച്ച് സംസ്ഥാന സർക്കാർ കൈവരിച്ചത് നിസ്തുലവും സർവതല സ്പർശിയുമായ വികസനക്കുതിപ്പാണ്. അതിന്റെ നേർക്കാഴ്ചകളൊരുക്കുന്ന എന്റെ കേരളം മെഗാ പ്രദർശനവും വിപണനമേളയും വരും നാളുകളിൽ നമ്മുടെ നാട് നേടാനിരിക്കുന്ന പുരോഗതിയുടെ അടയാളപ്പെടുത്തലാകും. മേളയോടനുബന്ധിച്ച് നടക്കുന്ന കലാ സാംസ്കാരിക പരിപാടികളും സെമിനാറുകളും ചർച്ചകളും അറിവിന്റെയും ആസ്വാദനത്തിന്റെയും പുതിയ അനുഭവങ്ങളാവും പകർന്നു നൽകുക.

https://www.twentyfournews.com/wp-content/uploads/2022/04/WhatsApp-Video-2022-04-17-at-15.28.42.mp4

ഒന്നാം വാർഷികാഘോഷത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 18) തൃശൂർ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ റവന്യൂ ഭവന വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ നിർവഹിക്കും. മെഗാ വിപണന പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഏപ്രിൽ 24ന് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവർ​ഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കും.

Story Highlights: first anniversary of Pinarayi Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top