ഈ രാത്രി ഉയിര്ത്തെഴുന്നേല്പ്പിന്റേത്; ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

ഈസ്റ്റര്‍ ദിനത്തില്‍ യുദ്ധവിരുദ്ധ സന്ദേശം നല്കി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ സന്ദേശത്തിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ റഷ്യയുടെ യുക്രൈന് അധിനിവേശത്തിനെതിരായ നിലപാട് ആവര്‍ത്തിച്ചത്. യുക്രൈനിലെ മരിയുപോള്‍ നഗരത്തിലെ മേയറടക്കം വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു. യുക്രൈനൊപ്പമാണ് എല്ലാവരും. യുക്രൈനു വേണ്ടിയാണ് പ്രാര്‍ത്ഥന. ധീരരായിരിക്കൂ…. ഈ രാത്രി ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെതാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.
യേശുദേവന്റെ ത്യാഗോജ്ജ്വലമായ കുരിശു മരണത്തിന്റെയും ഉയിര്ത്തെഴുന്നേല്പ്പിന്റെയും സ്മരണ പുതുക്കിയാണ് ഒരു ഈസ്റ്റര്‍ കൂടി കടന്നുവരുന്നത്. ദേവാലങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരു കര്‍മ്മ ചടങ്ങുകളും നടന്നു. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധവാരത്തിന് ഈസ്റ്ററോടെ സമാപനമാകുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷവും പ്രതീകത്മകമായാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നത്. ഇത്തവണ പള്ളികളില്‍ നടന്ന പതിരാ കുര്‍ബാനകളില്‍ വിശ്വാസി സമൂഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.
Read Also : ഇന്ന് പ്രത്യാശയുടെ ഈസ്റ്റർ
എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. വിഭാഗീയ ചിന്തകള്‍ വര്‍ദ്ധിക്കുന്നുവെന്നും കൂട്ടായ്മയെ ഭിന്നിപ്പിച്ചു പ്രവര്‍ത്തിക്കുന്ന എല്ലാ ക്രൈസ്തവരും ഒഴിഞ്ഞു നില്‍ക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.
Story Highlights: francis pope sent easter message
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here