ഓൺലൈൻ വ്യാപാര രംഗത്ത് തട്ടിപ്പുകൾ വർധിക്കുന്നു; ജാഗ്രത പുലർത്തണമെന്ന് സൗദി വാണിജ്യ മന്ത്രാലയം

സൗദി യിൽ ഓൺലൈൻ വ്യാപാര രംഗത്തെ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ വാണിജ്യ മന്ത്രാലയത്തിന്റെ നിർദേശം. വ്യാജ രജിസ്ട്രേഷനുകളും ഔദ്യോഗിക ലോഗോയും ഉപയോഗിച്ച് ചില ഓൺലൈൻ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്.
രാജ്യത്തെ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരായ പരാതികൾ ദിനംപ്രതി വർധിക്കുന്നു.തട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി ശക്തമാക്കിയതായി മന്ത്രാലയ വക്താവ് പറഞ്ഞു.
Read Also : ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
വിശ്വാസയോഗ്യമായ ഓൺലൈൻ സ്റ്റോറുകളുമായി മാത്രം ഇടപാടുകൾ നടത്തുവാൻ ശ്രദ്ധിക്കുക. ഇടപാടിന് തെരഞ്ഞെടുക്കുന്ന വെബ്സൈറ്റുകളുടെ രജിസ്ട്രേഷൻ മന്ത്രാലയത്തിന്റെ മഅറൂഫ് പ്ലാറ്റഫോം വഴി പരിശോധിക്കുക, ഓൺലൈൻ വ്യാപാരത്തിന് സ്വദേശികൾക്ക് അനുവദിക്കുന്ന ഫ്രീലാൻസ് ഡോക്യുമെന്റിന്റെ സാധ്യത ഉറപ്പ് വരുത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുവാൻ മന്ത്രാലയ വക്താവ് അ്ബ്ദുറഹ്‌മാൻ അൽഹുസൈനി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Story Highlights: online business Fraud; Saudi Ministry of Commerce urges caution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here