ഹോങ്കോംഗിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ റദ്ദാക്കി

ഹോങ്കോംഗിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. ഏപ്രിൽ 19, 23 തീയതികളിൽ ഹോങ്കോംഗിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. യാത്രക്കാരുടെ കുറവും, ഹോങ്കോംഗിലെ കൊവിഡ് നിയന്ത്രണങ്ങളുമാണ് കാരണം.
യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോങ്കോംഗിൽ എത്തിച്ചേരാനാകൂ. നേരത്തെ ഒമിക്രോൺ വ്യാപന പശ്ചാലത്തിൽ ഇൻകമിംഗ് ഫ്ലൈറ്റുകൾക്ക് രണ്ടാഴ്ചത്തെ നിരോധനം ഹോങ്കോംഗ് പ്രഖ്യാപിച്ചിരുന്നു.
ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ഇന്ത്യ, പാകിസ്താൻ, ഫിലിപ്പൈൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നിരോധനം ബാധിക്കുമെന്ന് അധികൃതർ അന്ന് അറിയിച്ചിരുന്നു.
Story Highlights: Air India cancels flights to Hong Kong
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here