Advertisement

ബിജെപിയെ അവസാനിപ്പിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ സിപിഐഎം കൂട്ടുപിടിക്കുന്നു: വി.വി.രാജേഷ്

April 18, 2022
2 minutes Read

ബിജെപിയെ അവസാനിപ്പിക്കാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ കൂട്ടുപിടിക്കുകയാണ് സിപിഐഎം എന്ന് ബിജെപി നേതാവ് വി.വി.രാജേഷ്. ഇത് സിപിഐഎമ്മിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഒരു ദുരന്തം നടന്ന് 24 മണിക്കൂറിനുള്ളില്‍ തിരിച്ചടി നല്‍കാന്‍ ഒരു നിരപരാധിയെ കൊല്ലുന്നതിന് കണാക്കിന് തയാറെടുപ്പിലാണ് തീവ്രവാദി സംഘനടകള്‍. അതിന് പിന്തുണ കൊടുക്കുന്ന ഒരു സമീപനം സര്‍ക്കാര്‍ എടുക്കുമ്പോള്‍ സ്വാഭാവികമായും നടന്ന ചര്‍ച്ചകള്‍ക്ക് പോലും പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ സര്‍ക്കാരിന്റെ മന്ത്രിസഭാംഗമായ എം.വി.ഗോവിന്ദന്‍ പോലും ന്യൂനപക്ഷ വര്‍ഗീയതയെ പിന്തുണച്ചുകൊണ്ടുള്ള നിലപാടാണ് ഇന്ന് രാവിലെ സ്വീകരിച്ചത്. ആ ഒരു മാനസീകസ്ഥ വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. മാത്രവുമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ടുകള്‍ ലഭിച്ച മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി എസ്ഡിപിഐയെ ഒന്ന് തലോടുകയും പോപ്പുലര്‍ ഫ്രണ്ടിനെ തലോടുന്നതുമായ സമീപനമാണ് സ്വീകരിക്കുന്നത്. സഞ്ജിത്ത് വധത്തിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഈ സംഭവങ്ങളുണ്ടാകില്ല. ആലപ്പുഴക്കേസിലും വളരെ നിരുത്തരാവാദിത്തപരമായാണ് പെരുമാറിയിരിക്കുന്നതെന്നും വി.വി.രാജേഷ് പറഞ്ഞു.

Story Highlights: CPI (M) joins forces with extremist movements to end BJP: VV Rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top