ത്രിപുര മുഖ്യമന്ത്രി ഇന്ന് അമിത് ഷായെ കാണും; പ്രശ്നങ്ങൾ ചർച്ച ചെയ്യും

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് നടക്കുന്ന ചർച്ചയിൽ സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ ഷായെ അറിയിക്കും. നേരത്തെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനങ്ങളെ വെല്ലുവിളിച്ച് ബിപ്ലബ് കുമാർ രംഗത്തുവന്നിരുന്നു. ചുവപ്പ് പാര്‍ട്ടിയുടെ നേതാക്കള്‍ വീരവാദങ്ങള്‍ മുഴക്കാറുണ്ടെന്നും അവരുടെ ശക്തി ക്ഷയിച്ചു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
പൊതു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ത്രിപുര മുഖ്യമന്ത്രി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കടന്നാക്രമിച്ചത്. കാല്‍നൂറ്റാണ്ടായി തൃപുരയില്‍ ജൈത്രയാത്ര നടത്തിയിരുന്ന പാര്‍ട്ടിയെ, രണ്ടര വര്‍ഷത്തെ പരിശ്രമത്തിലൂടെ ബിജെപി നിലംപരിശാക്കിയെന്ന് ബിപ്ലബ് ദേബ് കുമാര്‍ പറഞ്ഞിരുന്നു. ഒരു സംഘടനയെ നല്ല രീതിയില്‍ കൊണ്ടു പോകാന്‍ ഇടതു നേതാക്കള്‍ നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും പാത പിന്തുടരുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം ഉപദേശിച്ചു.
Story Highlights: Tripura Chief Minister To Meet Shah Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here