പടക്കം വാങ്ങി പണത്തിന് പകരം സംഭാവന രസീതി; ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

തൃശൂര്‍ ചേലക്കരയില്‍ പടക്കത്തിന് പകരം നല്‍കിയത് സംഭാവന രസീതി. ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് പടക്കക്കട ഉടമ പഴയന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. അയ്യായിരം രൂപയുടെ പടക്കമാണ് ഭീഷണിപ്പെടുത്തി നാലംഗം സംഘം കൊണ്ടുപോയതെന്നാണ് പരാതി.
വിഷുവിന്റെ ഭാഗമായി കുന്നംകുളം സ്വദേശി ബോബന്‍ ചേലക്കര ചീരക്കുഴിയില്‍ പടക്കവില്‍പന നടത്തിയിരുന്നു. വിഷുത്തലേന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് എന്ന പേരില്‍ നാല് പേര്‍ കാറില്‍ വന്ന് അയ്യായിരം രൂപ പരിവ് ആവശ്യപ്പെടുകയും ചെയ്തു. ആയിരം രൂപ നല്‍കാമെന്ന് പറഞ്ഞപ്പോള്‍ 4900 രൂപയുടെ പടക്കം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പരാതി. ഇതിന് ശേഷം ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പേരില്‍ അയ്യായിരം രൂപയുടെ രസീതിയും നല്‍കി.
ഭീഷണിപ്പെടുത്തിപടക്കം കൊണ്ടുപോയ സംഭവത്തില്‍ പഴയന്നൂര്‍ പൊലീസിലാണ് ബോബന്‍ പരാതി നല്‍കിയത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി വി രാഹുല്‍, നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ബിജി ജോണ്‍, കണ്ടാലറിയാവുന്ന രണ്ട് പേര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
Read Also : ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെ അപകടം; എം.പിയുടെ കൊച്ചുമകൾ മരിച്ചു
എന്നാല്‍ പടക്കത്തിന് പണം നല്‍കാന്‍ തയാറായിട്ടും ഉടമ വാങ്ങിയില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാക്കളുടെ വിശദീകരണം. പകരം രസീതി ആവശ്യപ്പെട്ടതുകൊണ്ടാണ് നല്‍കിയത്. വിഷുക്കിറ്റ് നല്‍കാനാണ് പടക്കം വാങ്ങിയതെന്നും ഇതിന്റെ പണം പൊലീസ് സ്റ്റേഷനില്‍ വച്ച് കൈമാറിയതാണെന്നും നേതാക്കള്‍ വിശദീകരിച്ചു.
Story Highlights: Donation receipt instead of cash for firecrackers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here