താനൊരു എളിയ പ്രവർത്തക, പാർട്ടി ഏൽപ്പിച്ച ജോലി ചെയ്യും; ഷാനിമോൾക്ക് മറുപടിയുമായി ജെബി മേത്തർ

ഷാനിമോൾ ഉസ്മാന്റെ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ വിമർശനങ്ങളോട് കൂടുതൽ പ്രതികരിക്കാനില്ലെന്ന് ജെബി മേത്തർ എം പി. കെ പി സി സി രാഷ്ട്രീയകാര്യ സമിതിയോട് ബഹുമാനം മാത്രം. മുതിർന്ന പാർട്ടി നേതാക്കൾ ചേർന്നാണ് രാജ്യസഭാ സ്ഥാനാർത്തിയെ തീരുമാനിച്ചത്. പാർട്ടി തന്നെ ഏൽപ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തർ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയതിനെ രാഷ്ട്രീയ കാര്യ സമിതിയിൽ ഷാനിമോൾ ഉസ്മാൻ പരിഹസിച്ചിരുന്നു. രാജ്യസഭാ സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനമെന്നായിരുന്നു പരിഹാസം. വർഷങ്ങളായി പൊതുരംഗത്ത് നിൽക്കുന്നയാളെയാണ് നേതൃത്വം പരിഗണിച്ചതെന്നും ഇതിന് നേതൃത്വത്തെ അഭിനന്ദിക്കുന്നുവെന്നും പരിഹാസരൂപേണ ഷാനിമോൾ പറഞ്ഞു.
റവല്യൂഷൻ നടപ്പാക്കാനുള്ള തിരക്കിനിടെ തെരഞ്ഞെടുപ്പ് സമിതി പോലും വിളിക്കാൻ നേതൃത്വം മറന്നുവെന്നും ഷാനിമോൾ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതിയിലാണ് ഷാനിമോളുടെ ആക്ഷേപം.
Read Also : സീറ്റ് ജെബി മേത്തർക്ക് നൽകിയത് ‘വിപ്ലവകരമായ’ തീരുമാനം; നേതൃത്വത്തെ പരിഹസിച്ച് ഷാനിമോൾ ഉസ്മാൻ
രാജ്യസഭാ സ്ഥാനാർഥിയായി ഷാനിമോൾ ഉസ്മാനെയും പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷത്തിൽ ജെബി മേത്തറിന് സീറ്റ് നൽകുകയായിരുന്നു.
Story Highlights: JB Mather reply to Shanimol usman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here