വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2; റോക്കി വാരിക്കൂട്ടിയത് 550 കോടി

താന്‍ വെട്ടിപ്പിടിച്ചെടുത്ത് കഴിഞ്ഞ കെജിഎഫ് എന്ന സാമ്രാജ്യത്തില്‍ റോക്കി ഭായ് ഇനിയെന്ത് ചെയ്യും എന്ന ആകാംഷ ലക്ഷക്കണക്കിന് ആരാധകരെ തീയേറ്ററിലെത്തിച്ചപ്പോള്‍ റോക്കിക്കും കൂട്ടര്‍ക്കും നേടാനായത് 550 കോടി രൂപ. റിലീസായി വെറും നാല് ദിവസങ്ങള്‍ക്കുള്ളിലാണ് കെജിഎഫ് ചാപ്റ്റര്‍ 2 ബോക്‌സ് ഓഫീസിനെ തകര്‍ത്ത് ഭീമമായ കളക്ഷന്‍ സ്വന്തമാക്കിയത്. ഇതോടെ ഈ വാരാന്ത്യത്തില്‍ ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായി കെജിഎഫ് 2 മാറി. റിലീസായതിന് ശേഷം ഒരു ദിവസം പോലും കെജിഎഫിന്റെ പ്രതിദിന കളക്ഷന്‍ 100 കോടിക്ക് താഴെയായിട്ടില്ല. (kgf 2 collection 550 crore)
വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത കെജിഎഫിന്റെ റിലീസ് ദിവസം നിര്‍മാതാക്കള്‍ക്ക് ആകെ ലഭിച്ചത് 165.37 കോടി രൂപയാണ്. രണ്ടാം ദിവസം 139.25 കോടി, മൂന്നാം ദിവസം 115.08 കോടി, നാലാം ദിവസം 132.13 എന്നിങ്ങനെ റോക്കി ഭായിയും കൂട്ടരും ബോക്‌സ് ഓഫീസിനെ തകര്‍ത്ത് വാരി. ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആണ് ലോകത്തിലെ ഏറ്റവുമധികം കളക്ഷന്‍ ഈ വാരാന്ത്യത്തില്‍ നേടിയ ചിത്രം.
Read Also : യെച്ചൂരിയുടെ വാഹന വിവാദം; അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍
ഒന്നാം ഭാഗത്തോട് കട്ടയ്ക്ക് നില്‍ക്കുന്ന അതിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന രണ്ടാം ഭാഗമാണ് നീല്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. റോക്കിക്ക് നിറഞ്ഞാടാനുള്ള മാസ് കൂട്ടാണ് കെജിഎഫ് ചാപ്റ്റര് 2. ‘നിങ്ങള്‍ക്കൊരു ഉപദേശം തരാം, ഒരു കാലത്തും അയാളെ എതിര്‍ത്തുനില്‍ക്കരുത്’ കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ട്രെയിലറിലെ ഈ വാചകം അക്ഷരാര്‍ഥത്തില്‍ ഒരു മുന്നറിയിപ്പായിരുന്നു. ആദ്യഭാഗത്തിന്റെ അവസാനം പറയുംപോലെ യഥാര്‍ഥ കഥ രണ്ടാം ഭാഗത്തിലാണ് ആരംഭിക്കുന്നത്.
ഏപ്രില്‍ 13 ന് ബീസ്റ്റ് കണ്ടിറങ്ങിയ ഫാന്‍സിനുള്‍പ്പെടെ പലര്‍ക്കും നിരാശ മാത്രമായിരുന്നു ഫലം. ട്രെയിലറില്‍ കണ്ട രോമാഞ്ചം നിമിഷങ്ങളൊന്നും തന്നെ തിയേറ്ററില്‍ നനഞ്ഞ പടക്കമായി മാറി. ഏപ്രില്‍ 14 എല്ലാം മറന്ന് റോക്കിയെ മാത്രം ഓര്‍ത്ത് ടിക്കറ്റുമെടുത്ത് സിനിമ ഹാളിനുള്ളിലേക്ക് കയറി. പടം തുടങ്ങുന്നതുമുതല്‍ രോമാഞ്ചം. ആദ്യ ഭാഗത്തില്‍ റോക്കി ഒറു തീപ്പൊരിയായിരുന്നു. ആ തീപ്പൊരി രണ്ടാം ഭാഗമെത്തുമ്പോഴേക്കും തീയായി കാട്ടുതീയായി കത്തിക്കയറി എതിരാളികളെയാകെ ചൂട്ടുവെണ്ണീറാക്കുന്ന കാഴ്ചയാണ് കാണാനാകുക.
Story Highlights: kgf 2 collection 550 crore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here