ചാല ബോയ്‌സ് സ്‌കൂളില്‍ ഇനി പെണ്‍കുട്ടികളും; കൂടുതൽ സ്കൂളുകൾ മിക്സഡാക്കുമെന്ന് മന്ത്രി

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് മറ്റൊരു മിക്സഡ് സ്കൂൾ കൂടി. ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ആണ് മിക്സഡ് ആക്കുന്നത്. പിടിഎ യോഗത്തിലെ യോജിച്ച തീരുമാനപ്രകാരം സ്കൂൾ അധികൃതർ ബോയ്സ് സ്കൂളിനെ മിക്സഡ് സ്കൂൾ ആക്കണമെന്ന് അഭ്യർത്ഥിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നിവേദനം നൽകിയിരുന്നു.
ഇതിനെ തുടർന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യങ്ങൾ പരിശോധിച്ച് തീരുമാനം എടുത്തത്. സ്കൂൾ അധികൃതരും പിടിഎയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും യോജിച്ച തീരുമാനമെടുത്താൽ സ്കൂളുകൾ മിക്സഡ് സ്കൂൾ ആക്കുന്നതിന് തടസ്സങ്ങൾ ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
സംസ്ഥാനത്ത് കൂടുതൽ മിക്സഡ് സ്കൂളുകൾ ഉണ്ടാകുന്നത് ലിംഗ നീതിയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മികച്ച സാഹചര്യമൊരുക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
Story Highlights:chala boys school to become mixed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here