“പോകാൻ തോന്നുന്നില്ല, പക്ഷേ, പോയല്ലേ പറ്റൂ”; അവസാന ജോലി ദിവസം നിറകണ്ണുകളോടെ യാത്ര പറഞ്ഞ് എയർ ഹോസ്റ്റസ്…

സന്തോഷവും സങ്കടവും വിടപറച്ചിലുകളും ഒക്കെ കൂടിച്ചേർന്നതാണ് ജീവിതം. സന്തോഷം കൊണ്ടും സങ്കടം കൊണ്ടും കണ്ണ് നിറയുന്ന അനുഭവങ്ങൾക്ക് സാക്ഷിയാകുന്ന നിമിഷങ്ങളിലൂടെയും നമ്മൾ കടന്നുപോകാറുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ദൃശ്യങ്ങളാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഗായിക അമൃത സുരേഷാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇൻഡിഗോ വിമാനത്തിൽ തന്റെ അവസാന ജോലി ദിവസം സഹയാത്രികരോടും വിട പറയുന്ന സുരഭി എന്ന എയർഹോസ്റ്റസിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
“ഇതെനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. എനിക്ക് ഇവിടെ നിന്ന് പോകാനേ തോന്നുന്നില്ല. പക്ഷെ പോകാൻ സമയമായി. ഇതെന്റെ ഹൃദയത്തിന്റെ ഭാഗമായിരുന്നു” എന്നാണ് നിറക്കണ്ണുകയോടെ സുരഭി പറഞ്ഞത്. സുരഭിയുടെ വാക്കുകളിൽ നിന്ന് തന്നെ എത്രത്തോളം പ്രിയപ്പെട്ട ജോലിയായിരുന്നു അത് എന്ന് നമുക്ക് മനസിലാക്കാം. എല്ലാ ജോലിക്കാരോടും വളരെയധികം ആത്മാർത്ഥയുള്ള കമ്പനിയാണിത്. പ്രത്യേകിച്ച് സ്ത്രീകൾക്ക് കൂടുതൽ കരുതൽ തരുന്നുണ്ട്. എല്ലാവർക്കും നന്ദി നിങ്ങൾക്കും സുരഭി പറഞ്ഞു.
വർഷങ്ങളായി ഇൻഡിഗോ വിമാനത്തിൽ എയർ ഹോസ്റ്റസ് ആണ് സുരഭി. ഈ വിടപറയൽ രംഗമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. വിമാനത്തിലെ അനൗണ്‍സ്‌മെന്റ് സംവിധാനത്തിലൂടെ യാത്രക്കാരോട് സംസാരിക്കുന്നതിനിടെയാണ് ഇത് തന്റെ ജോലിയുടെ അവസാന ദിനമാണെന്ന് സുരഭി പറയുന്നത്. എല്ലാവർക്കും നന്ദിയുണ്ടെന്നും സുരഭി നിറകണ്ണുകളോടെ പറയുന്നു.
Story Highlights: IndiGo flight attendant gives an emotional farewell speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here