പരിതിമികളില്ല അതിരുകളും; ഡൗൺ സിൻഡ്രത്തെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കി അവൻ…

ഡൗൺ സിൻഡ്രോം കാരണം കുഞ്ഞിലേ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ടു. അങ്ങനെയൊരു കുഞ്ഞിനെ വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ സ്വന്തമാക്കിയതാണ് ആദിത്യ തിവാരി എന്ന ചെരുപ്പക്കാരൻ. അന്ന് ആ സംഭവം വാർത്തകളിൽ ഏറെ സ്ഥാനം പിടിച്ചിരുന്നു. ഒരിക്കൽ കൂടി അവർ നമുക്കിടയിലേക്ക് വന്നിരിയ്ക്കുകയാണ്. തന്റെ എല്ലാ പരിമിതികളെയും കാറ്റിൽ പറത്തി ലോകത്തിന്റെ നെറുകയിൽ നിന്ന് അവൻ തന്റെ വിജയത്തെ കുറിച്ച് പറയുകയാണ്. അന്ന് ദത്തെടുത്ത കുഞ്ഞിന് ആദിത്യ അവ്നിശ് തിവാരി എന്ന് പേരിട്ടു. സ്വന്തം മകനായി അവ്നിശ് ആദിത്യയുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി.
ഇന്ന് ലോകത്തെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റിന്റെ നെറുകയിൽ അവൻ തന്റെ യാത്രയെ എത്തിച്ചിരിക്കുന്നത്. ആദിത്യ തന്നെയാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുന്നത്. എവറസ്റ് കൊടുമുടിയുടെ 5500 മീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാകയുമേന്തി നിൽക്കുന്ന തന്റേയും അവ്നിശിന്റേയും ചിത്രങ്ങളാണ് ആദിത്യ പങ്കുവച്ചത്. അവ്നിശിനിപ്പോൾ ഏഴ് വയസ്സ് പ്രായമുണ്ട്. അനാഥത്വത്തിലേക്ക് തള്ളിവിട്ടവർ പോലും ഊഹിക്കാത്ത ഉയരങ്ങൾ ഇന്ന് അവനിശ് കീഴടക്കി. അവ്നിശിനെ സ്വന്തമാക്കിയപ്പോൾ ആദിത്യയ്ക്ക് കിട്ടിയ വിശേഷണം ഏറ്റവും പ്രായം കുറഞ്ഞ സിംഗിള്‍ പേരന്റ് എന്നതായിരുന്നു.
ഇന്ന് അവർ ഒരുമിച്ചുള്ള നേട്ടങ്ങൾക്ക് ഏറെ മധുരമുണ്ട്. ക്രോമസോം ഡിസോർഡറുമായി ജനിച്ച ആദ്യത്തെയും ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുമാണ് അവ്നിശ്. സാധാരണ രീതിയിലുള്ള കുട്ടികളെ വളർത്തുന്നത് തന്നെ ഏറെ ശ്രമകരമായ ഒന്നാണ്. അവിടെയാണ് ആദിത്യ ഏറെ കയ്യടികൾ വാങ്ങുന്നത്. ആവശ്യമായ എല്ലാ പരിഗണകളും നൽകി ആദിത്യ ആ കുഞ്ഞിനെ വളർത്തി. സമൂഹത്തിന് ഇന്ന് ഒരു മാതൃകയാണ് ആദിത്യ. പ്രചോദനവും. രോഗം ബാധിച്ച് ജനിക്കുന്ന കുഞ്ഞുങ്ങളോടുള്ള സമൂഹത്തിന്റെ ചിന്താഗതിയ്ക്ക് നേരെ ആദിത്യ ഉയർത്തിയ ചോദ്യങ്ങൾ ശക്തമായ ഒന്നുതന്നെയാണ്. ആദിത്യ ഇപ്പോൾ വിവാഹിതനാണ്. ഇരുവർക്കുമൊപ്പം സന്തോഷത്തോടെ അവ്നിശ് കഴിയുന്നു.
Story Highlights: Indore’s 7-yr-old boy with Down Syndrome to trek Mount Everest base camp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here