പ്രതികാര നടപടി വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാന് നിർദേശം നൽകും; കെ കൃഷ്ണൻകുട്ടി

പ്രതികാര നടപടി വേണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാന് നിർദേശം നൽകുമെന്ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി. ജീവനക്കാരും മാനേജ്‌മെന്റും വിട്ടുവീഴ്ചയ്ക്ക് തയാറാണെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദമില്ലെന്നും ഇടപെടാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.എസ്.ഇ.ബി ചെയര്‍മാനും ജീവനക്കാരുമായുള്ള പ്രശ്‌നം സര്‍ക്കാര്‍ ഇടപെട്ടു പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു. എന്നാൽ ഇപ്പോള്‍ പാര്‍ട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമിതിയില്‍ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സമയവായ ചര്‍ച്ചകള്‍ കൂടുതല്‍ സജീവമായത്.
Read Also : വൈദ്യുതി ബോര്‍ഡില്‍ തര്‍ക്കപരിഹാരമായില്ല; സ്ഥലംമാറ്റം ധൃതിപിടിച്ച് റദ്ദാക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി
സസ്‌പെന്‍ഷന്‍ നടപടി നേരിട്ട ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സമര രംഗത്തുള്ളത്. ഇതിന്റെ ഭാഗമായി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇന്നലെ വൈദ്യുത ഭവന്‍ വളയല്‍ സമരം നടത്തിയിരുന്നു. ഇന്നലെ വൈദ്യുതിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇത് നടന്നില്ല. തുടര്‍ന്നാണ് ഇന്ന് ചര്‍ച്ച വച്ചത്. ജീവനക്കാരുടെ സ്ഥലംമാറ്റം പിന്‍വലിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. ഇതു തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്.
Story Highlights: K Krishnankutty on KSEB Issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here