Advertisement

വൻകുടൽ ക്യാൻസർ; പെലെ വീണ്ടും ആശുപത്രിയിൽ

April 20, 2022
1 minute Read

ബ്രസീൽ ഇതിഹാസ താരം പെലെയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻകുടലിൽ ക്യാൻസറിനു ചികിത്സ തേടിയാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

കഴിഞ്ഞ വർഷം സെപ്തംബറിൽ അദ്ദേഹത്തെ വങ്കുടലിലെ ട്യൂമർ നീക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയും അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടക്കിടെ അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റാവാറുണ്ട്. അദ്ദേഹം കീമോ തെറാപ്പിയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു.

Story Highlights: pele cancer hospital update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top