ഡെവലപ്‌മെന്റ് ലീഗ്; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്‌മെൻ്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിന് തുടർച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്സി റിസർവ് ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. ക്യാപ്റ്റൻ ആയുഷ് അധികാരി ബ്ലാസ്റ്റേഴ്സിൻ്റെ വിജയ ഗോൾ നേടി. ലീഗിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദ് എഫ്സി റിസർവ് ടീമിനെയും ബ്ലാസ്റ്റേഴ്സ് കീഴടക്കിയിരുന്നു.
മത്സരത്തിൻ്റെ ആദ്യ പകുതിയിലായിരുന്നു ആയുഷിൻ്റെ ഗോൾ. ബോക്സിനു പുറത്തുനിന്ന് തൊടുത്ത ഒരു തകർപ്പൻ ഷോട്ട് മുംബൈ വല തുളയ്ക്കുകയായിരുന്നു. രണ്ടാം പകുതിയിൽ മുംബൈ സിറ്റി തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം വഴങ്ങിയില്ല.
Read Also : ഡെവലപ്മെന്റ് ലീഗ്; ഐഎസ്എൽ ഫൈനൽ തോൽവിക്ക് പ്രതികാരം; ഹൈദരാബാദിനെ കീഴടക്കി ബ്ലാസ്റ്റേഴ്സ്
ഹൈദരാബാദ് എഫ്സിയെ മടക്കമില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സിനായി 25ആം മിനിട്ടിൽ വിൻസി ബരെറ്റോയാണ് ആദ്യ ഗോൾ നേടിയത്. രണ്ടാം ഗോൾ സെൽഫ് ഗോൾ ആയിരുന്നു.
സൂപ്പർ ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരുന്ന ഏഴ് യുവതാരങ്ങളാണ് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. മധ്യനിര താരങ്ങളായ ആയുഷ് അധികാരി, ഗിവ്സൺ സിങ്, വിൻസി ബരെറ്റോ, പ്രതിരോധ താരങ്ങളായ സഞ്ജീവ് സ്റ്റാലിൻ, വി ബിജോയ്, ഗോൾ കീപ്പർമാരായ സച്ചിൻ സുരേഷ്, മുഹീത് എന്നിവരാണ് ഡെവലപ്മെൻ്റ് ലീഗിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്ന ഐ എസ് എൽ താരങ്ങൾ. ഇതിൽ ഗോൾ കീപ്പർമാരൊഴികെ ബാക്കിയെല്ലാ താരങ്ങളും ഐ എസ് എലിൽ കളിച്ചിരുന്നു.
Story Highlights: rfd league kerala blasters won mumbai city
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here