Advertisement

ശ്രീനിവാസന്റെ കൊലപാതകം : പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന്

April 20, 2022
1 minute Read
sreenivasan murder culprits arrest soon

പാലക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെക്കുറിച്ച് കൃത്യമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായി റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ പരിശോധനകളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പ്രതികൾ ഉപയോഗിച്ച ബൈക്കുകളിൽ ഒന്ന് തമിഴ്‌നാട് രജിസ്‌ട്രേഷൻ ആണെന്ന് സൂചനയുണ്ട്. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനങ്ങളിൽ സഞ്ചരിച്ചവരെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

പാലക്കാട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട് 24 മണിക്കൂർ തികയും മുമ്പായിരുന്നു ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകം. മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ കൊലയാളി സംഘമാണ് ശ്രീനിവാസനെ കൊലപ്പെടുത്തിയത്. കൊലയാളി സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ടന്നും ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമെന്നും ഇരട്ടക്കൊല അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന എഡിജിപി വിജയ് സാഖറെ പറഞ്ഞു.

Story Highlights: sreenivasan murder culprits arrest soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top