Advertisement

സ്മാർട്ട് ഫോൺ ആണ് എന്റെ ജീവൻ രക്ഷിച്ചത്; യുദ്ധ മുഖത്ത് നിന്ന് ശ്രദ്ധ നേടി സൈനികന്റെ വീഡിയോ

April 21, 2022
2 minutes Read

റഷ്യ- യുക്രൈൻ യുദ്ധ മുഖത്ത് നിന്ന് നിരന്തരം വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാ‌യി കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതിൽ ഏറ്റവും പുതിയത് എന്ന് പറയട്ടെ റഷ്യൻ വെടിയുണ്ടയിൽ നിന്ന് അത്ഭുതകരമായി ജീവൻ രക്ഷപ്പെട്ട യുക്രൈൻ സൈനികന്റെ വീഡിയോയാണ്. വാർത്ത ഏജന്‍സിയായ എഎന്‍ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വീഡിയോ യുക്രൈന്‍ അനുകൂല സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ‘സ്മാര്‍ട്ട്ഫോണ്‍ എന്റെ ജീവന്‍ രക്ഷിച്ചു’ എന്ന പേരില്‍ സൈനികന്‍ തന്നെയാണ് ഈ വീഡിയോ സ്റ്റാറ്റസ് ആക്കിയിരുന്നത് എന്നതാണ് വിവരം.

ഇവിടെ അടിസ്ഥാനപരമായി ഒരു ചോദ്യം ഉയരുന്നത്, യുക്രൈനിൽ ഒരു സൈനികന്റെ ജീവൻ സ്‌മാർട്ട്‌ഫോൺ എങ്ങനെ രക്ഷിച്ചു എന്നതാണ്. റഷ്യൻ സേന ഉതിർത്ത 7.62 എംഎം ബുള്ളറ്റ് യുക്രൈൻ സൈനികന്റെ നെഞ്ചത്ത് തുളച്ച് കയറേണ്ടിയിരുന്നതാണ്. എന്നാൽ അത് ആ സ്മാർട്ട് ഫോണിലേക്കാണ് തുളച്ച് കയറിയത്. ബുള്ളറ്റ് ഇപ്പോഴും ആ ഫോണില്‍ തന്നെ ഉള്ളത് ആ വീഡിയോയിൽ കാണാവുന്നതാണ്.

ഇപ്പോള്‍ വൈറലായ വീഡിയോയില്‍ സ്മാർട്ട് ഫോൺ തന്‍റെ ജീവന്‍ രക്ഷിച്ച കാര്യം സൈനികന്‍ തന്‍റെ ഒരു സഹപ്രവര്‍ത്തകനോട് യുദ്ധ മുഖത്ത് നിന്ന് വിവരിക്കുന്നതായാണ് കാണുന്നത്. വീഡിയോയുടെ പശ്ചാത്തല ഭാ​ഗങ്ങളിൽ വെടി ശബ്ദങ്ങൾ കേൾക്കാവുന്നതാണ്. കഴിഞ്ഞ ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ സൈനിക അധിനിവേശം ആരംഭിച്ചത്. ഇതുവരെ യുദ്ധത്തിന് ഒരു അന്ത്യം ഉണ്ടാകുന്നതായി സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top