ആന്ധ്രാ പ്രദേശിൽ മിന്നലേറ്റ് നാല് മരണം

ആന്ധ്രാ പ്രദേശിൽ ഇടിമിന്നലേറ്റ് രണ്ട് സ്ത്രീകളടക്കം നാല് മരണം. കുർണൂൽ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച വൈകുന്നേരം പെയ്ത മഴയിൽ ഇവർക്ക് മിന്നലേൽക്കുകയായിരുന്നു. കുപ്പളയിലെ പാടത്തുനിന്ന് പണി കഴിഞ്ഞ് വരികയായിരുന്ന സ്ത്രീകൾക്ക് മിന്നലേറ്റ് ഉടൻ മരണപ്പെട്ടു. മിനിട്ടുകൾക്ക് ശേഷം ഇതേ ഗ്രാമത്തിലെ മറ്റൊരു പാടത്ത് പണിയെടുക്കുകയായിരുന്ന രണ്ട് പുരുഷന്മാർക്ക് മിന്നലേറ്റ് ഇവരും ഉടൻ തന്നെ മരണത്തിനു കീഴടങ്ങി.
കേരളത്തിൽ മഴ തുടരും
കേരളത്തിൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലൊടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയെന്നും മുന്നറിയിപ്പ്.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത നിലനിൽക്കുന്നതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിയിറ്റിയും മുന്നറിയിപ്പ് നൽകുന്നു. നിലവിൽ ജില്ലാ അടിസ്ഥാനത്തിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.
അതേസമയം തെക്കൻ തമിഴ്‌നാട് തീരത്തെ ചക്രവാദ ചുഴി ദുർബലമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Story Highlights: lightning andhra pradesh death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here