വിസ്ഡന്റെ മികച്ച അഞ്ച് താരങ്ങൾ; പട്ടികയിൽ രോഹിത് അടക്കം രണ്ട് ഇന്ത്യൻ താരങ്ങൾ

വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയേഴ്‌സ് ലിസ്റ്റിൽ ഇടം പിടിച്ച് രണ്ട് ഇന്ത്യൻ താരങ്ങൾ. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും പേസർ ജസ്പ്രീത് ബുംറയുമാണ് അഞ്ച് പേരുടെ പട്ടികയിൽ ഇടം പിടിച്ച ഇന്ത്യക്കാർ. ന്യൂസിലൻഡ് താരം ഡെവോൺ കോൺവെ, ഇംഗ്ലണ്ട് പേസർ ഒലീ റോബിൻസൻ, ദക്ഷിണാഫ്രിക്കയുടെ വനിതാ താരം ഡെയിൻ വാൻ നികെർക്ക് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.
ഇംഗ്ലണ്ട് പര്യടനത്തിലെ മികവാണ് രോഹിതിന് പുരസ്കാരം സമ്മാനിച്ചത്. 4 ടെസ്റ്റുകളിൽ നിന്ന് 52.57 ശരാശരിയിൽ 368 റൺസ് നേടിയ രോഹിത് ഒരു സെഞ്ചുറിയും സ്വന്തമാക്കി. ഇതേ പര്യടനത്തിലെ പ്രകടനങ്ങളാണ് ബുംറയെയും പുരസ്കാരാർഹനാക്കിയത്.
ലീഡീങ് ക്രിക്കറ്ററായി തിരഞ്ഞെടുത്തത് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ ജോ റൂട്ടാണ്. വിമൻ ലീഡിങ് ക്രിക്കറ്റർ ദക്ഷിണാഫ്രിക്കയുടെ ലിസൽ ലീ. ടി-20യിലെ ലീഡിങ് ക്രിക്കറ്റർ പാക് വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്‌വാൻ.
Story Highlights: wisden cricketers rohit sharma jasprit bumrah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here