‘തര്‍ക്കത്തിലിരിക്കുന്ന നാല് ദ്വീപുകള്‍ റഷ്യ നിയമവിരുദ്ധമായി കൈയേറി’; ആരോപണവുമായി ജപ്പാന്‍

തര്‍ക്കത്തിലിരിക്കുന്ന നാല് ദ്വീപുകള്‍ റഷ്യ നിയമവിരുദ്ധമായി കൈയേറിയെന്ന ആരോപണവുമായി ജപ്പാന്‍. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ജപ്പാന്‍-റഷ്യ ബന്ധം ഉലഞ്ഞ പശ്ചാത്തലത്തിലാണ് ജപ്പാന്റെ ആരോപണം.
ജപ്പാനും അതിന്റെ ജി 7 പങ്കാളികളും റഷ്യയ്ക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് ജപ്പാന്റെ ഗുരുതര ആരോപണം. ജപ്പാന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്ന് വിളിക്കുന്ന കുറില്‍ ദ്വീപുകള്‍ റഷ്യ കൈയേറിയെന്നാണ് ജപ്പാന്റെ ആരോപണം. 2003 ന് ശേഷം ആദ്യമായി ജാപ്പനീസ് അധികാരികള്‍ തങ്ങളുടെ നയതന്ത്ര ബ്ലൂബുക്കില്‍ ഈ മേഖലയെക്കുറിച്ച് അവകാശവാദമുന്നയിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. രണ്ടാംലോക മഹായുദ്ധത്തിന് ശേഷം ഉണ്ടാക്കിയ ഉടമ്പടി ഇരുരാജ്യങ്ങളും പാലിച്ചുവരുന്ന ഘട്ടത്തിലാണ് ജപ്പാന്റെ അപ്രതീക്ഷിത ആരോപണം. ജപ്പാനുമായി സമാധാന ഉടമ്പടി ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ സര്‍ക്കാര്‍ വിസമ്മതിച്ചതിന് പിന്നാലെയാണ് ദ്വീപിനായുള്ള അവകാശവാദം ശക്തമാക്കി ജപ്പാന്‍ ഭരണകൂടം രംഗത്തെത്തുന്നത്.
Story Highlights: japan against russia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here