Advertisement

കെഎസ്ആർടിസി യാത്രാനിരക്ക്; വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി ആന്റണി രാജു

April 22, 2022
2 minutes Read
antony

കെഎസ്ആർടിസി യാത്രാനിരക്ക് വർദ്ധനവിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി ​ഗതാ​ഗതമന്ത്രി മന്ത്രി ആന്റണി രാജു രം​ഗത്ത്. ഇടതു സർക്കാർ നടപ്പാക്കിയത് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശയേക്കാൾ കുറഞ്ഞ വർദ്ധനവാണ്. അമിത നിരക്കാണ് ഈടാക്കുന്നതെന്ന സതീശന്റെ ആരോപണം വിലകുറഞ്ഞതും രാഷ്ട്രീയ പ്രേരിതവുമാണെന്നും മന്ത്രി പരിഹസിച്ചു.

പുതുക്കിയ ചാർജ് ഇപ്രകാരമാണ്. ബ്രാക്കറ്റിൽ പഴയ ചാർജ് ; ഓ‌‌ർഡിനറി – 10 (8), സിറ്റി ഫാസ്റ്റ് – 12 (10), ഫാസ്റ്റ് പാസഞ്ചർ/ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ – 15 (14), സൂപ്പർഫാസ്റ്റ്- 22 (20), സ്വിഫ്ട് എ.സി സ്ലീപ്പർ – 130.

വിവാദങ്ങൾക്കിടയിലും കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ മികച്ച വരുമാനം നേടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ ചെറിയ അപകടങ്ങളും ചർച്ചയാക്കിയ മാധ്യമങ്ങളാണ് സ്വിഫ്റ്റ് ബസുകളെ മികച്ച കളക്ഷനിലേക്കെത്തിച്ചത്. സ്വിഫ്റ്റ് വരുമാനം ഉയർന്നതിന്റെ ക്രെഡിറ്റ് മാധ്യമങ്ങൾക്കാണ്. വൻതുക നൽകി പരസ്യം നൽകുന്നതിനേക്കാൾ പ്രാധാന്യം ചെറിയ അപകടങ്ങളുടെ വാർത്തകളിലൂടെ കെഎസ്ആർടിസി സ്വിഫ്റ്റിന് കിട്ടി. വിമർശനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ജീവനക്കാർക്ക് കൂടുതൽ ജാഗ്രത പുലർത്താനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.

Read Also :കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആറാടുകയാണ്; 7 ദിവസം കൊണ്ട് നേടിയത് 35 ലക്ഷത്തിന്റെ കളക്ഷൻ

ആദ്യ പത്ത് ദിവസം കൊണ്ട് 61 ലക്ഷം രൂപയാണ് സ്വിഫ്റ്റ് ബസുകൾ വരുമാനമായി നേടിയത്. സ്വിഫ്റ്റ് ബസുകൾക്ക് കൂടുതൽ റൂട്ടുകൾ ലഭിക്കുന്നതോടെ വരുമാനം ഗണ്യമായി വർധിക്കുമെന്നാണ് വിലയിരുത്തൽ. ഉദ്ഘാടനം മുതൽ പത്തോളം അപകടങ്ങൾ സ്വിഫ്റ്റ് ബസുകളുണ്ടാക്കിയത് ചർച്ചയായിരുന്നു.

വിവാദങ്ങൾക്കിടയിലും സ്വിഫ്റ്റ് ബസുകൾ യാത്രക്കാരെ ആകർഷിച്ചെന്നാണ് വരുമാനം സൂചിപ്പിക്കുന്നത്. പെർമിറ്റ് ലഭിച്ച 30 ബസുകളാണ് കെ സ്വിഫ്റ്റ് സർവീസിനിറക്കിയത്. ബസുകളുടെ എണ്ണം കുറവാണെങ്കിലും പ്രതിദിന ശരാശരി ആറ് ലക്ഷം രൂപയിലധികമാണ്. എട്ട് എ സി സ്ലീപർ ബസുകളാണ് ഏറ്റവുമധികം വരുമാനം നേടിയത്. ഈ ബസുകൾ മാത്രം നേടിയത് 28 ലക്ഷത്തിലധികം രൂപയാണ്. 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസുകളിൽ നൂറെണ്ണത്തിന്റെ രജിസ്‌ട്രേഷനും ഇതിനകം പൂർത്തിയായിട്ടുണ്ട്.

Story Highlights: KSRTC fare; Minister Antony Raju replies to VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top