നടിയെ ആക്രമിച്ച കേസ്; ചോദ്യംചെയ്യലിനായി കാവ്യ മാധവന് പുതിയ നോട്ടിസ് നൽകും

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന് നോട്ടിസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യും. വധഗൂഢാലോചന കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യ മാധവൻ ചോദ്യം ചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടിസ് നൽകാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ട് തവണ നോട്ടിസ് നൽകിയിരിരുന്നെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ തവണ സ്ഥലത്തില്ലെന്ന മറുപടിയും രണ്ടാം തവണ വീട്ടിൽ മാത്രമേ ചോദ്യം ചെയ്യലിന് തയ്യാറാകൂ എന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്.
നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നല്ല നിലയിൽ മുന്നോട്ട് പോകുന്നുവെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞിരുന്നു.നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും.കേസ് കോടതിയുടെ പരിഗണനയിലാണ്. അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എ ഡി ജി പി വ്യക്തമാക്കി.
Read Also : ക്രൈംബ്രാഞ്ച് മേധാവികൾ കളമശേരിയിൽ; എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉന്നതലയോഗം
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ശബ്ദരേഖ ഉൾപ്പടെയാണ് കൈമാറിയത്. ദിലീപ് ഇന്നും എതിർ സത്യവാങ്ങ്മൂലം സമർപ്പിച്ചില്ല. ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ ഈ മാസം 26 ന് പരിഗണിക്കാൻ മാറ്റി.
Story Highlights: New notice for questioning Kavya Madhavan actress assault case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here