അനധികൃത ഖനനം; താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കൽ വകുപ്പ്

അനധികൃത ഖനനത്തില്‍ താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും പിഴയിട്ട് ജിയോളജിക്കൽ വകുപ്പ്. 23,53,013 രൂപയാണ് പിഴയടയ്‌ക്കേണ്ടത്. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കൂടരഞ്ഞി വില്ലേജില്‍ പുഷ്പഗിരി ലിറ്റില്‍ ഫ്ലവർ ചർച്ചിന്‍റെ കീഴിലുള്ള സ്ഥലത്തെ ക്വാറിയിലെ ഖനനത്തിനാണ് പിഴ.
2002 മുതല്‍ 2010 വരെ പള്ളിക്ക് കീഴിലുള്ള സ്ഥലത്തെ ക്വാറിയിൽ 58,700.33 ഘനമീറ്റർ കരിങ്കല്ല് അധികമായി ഖനനം ചെയ്തതിനെതിരെയാണ് നടപടി. ഖനമീറ്ററിന് 40 രൂപ നിരക്കിലാണ് പിഴയിട്ടത്.
Read Also : തലശേരി അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍; ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു
കാത്തലിക് ലേമെന്‍ അസോസയേഷന്‍റെ പരാതിയില്‍ ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. ഏപ്രില്‍ 30 നകം പിഴയൊടുക്കണം എന്നാണ് ഉത്തരവ്.
Story Highlights: Thamarassery bishop Fined
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here