Advertisement

കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂറാക്കിയേക്കും; സിഎംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം ഇന്ന് അവതരിപ്പിക്കും

April 22, 2022
2 minutes Read

കെഎസ്ആര്‍ടിസിയില്‍ ജോലി സമയം 12 മണിക്കൂര്‍ ആക്കണമെന്ന് മാനേജ്‌മെന്റ്. സിഎംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം ഇന്നത്തെ യൂണിയന്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ വിശദീകരണം. (working hours ksrtc may increased to 12 hours)

മാനേജ്‌മെന്റിനെതിരെ കടുത്ത അതൃപ്തി മുന്‍പും പ്രകടിപ്പിച്ചിട്ടുള്ള യൂണിയനുകള്‍ ജോലി സമയം കൂട്ടാനുള്ള തീരുമാനത്തെ ശക്തമായി എതിര്‍ക്കാനാണ് സാധ്യത. കെഎസ്ആര്‍ടിസിയെ രക്ഷിക്കാനായി കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും ആലോചനകള്‍ നടന്നുവരികയാണ്.

കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം വൈകിയതില്‍ പ്രതിഷേധിച്ച് ട്രേഡ് യുണിയനുകള്‍ സമരം ശക്തമാക്കിയിരുന്നു. വിഷുദിനത്തിലും ശമ്പളമില്ലാത്തതിനാല്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ ചീഫ് ഓഫിസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും യൂണിയനുകള്‍ ധര്‍ണ നടത്തിയിരുന്നു.

Story Highlights: working hours ksrtc may increased to 12 hours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top