ഇരട്ടസെഞ്ചുറിക്ക് പിന്നാലെ സെഞ്ചുറി; കൗണ്ടിയിൽ തകർത്ത് പൂജാര

കൗണ്ടി ക്രിക്കറ്റിൽ ഉജ്ജ്വല ഫോം തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പൂജാര. കൗണ്ടിയിൽ സസക്സിനായി കളിക്കുന്ന പൂജാരം വോർസെസ്റ്റെഷയറിനെതിരെ സെഞ്ചുറി നേടി. ഡെർബിഷെയറിനെതിരായ കഴിഞ്ഞ മത്സരത്തിൽ പൂജാര ഇരട്ട സെഞ്ചുറി നേടിയിരുന്നു.
206 പന്തുകളിൽ 109 റൺസ് നേടിയാണ് ഇന്ത്യൻ താരം പുറത്തായത്. ഇത് താരത്തിൻ്റെ 52ആം ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ്. ഉജ്ജ്വല പ്രകടനം നടത്തിയെങ്കിലും ടീമിന് ഫോളോ ഓൺ ഒഴിവാക്കാൻ പൂജാരയ്ക്ക് സാധിച്ചില്ല.
വിസ പ്രശ്നങ്ങളെ തുടർന്ന് പൂജാര ആദ്യ മത്സരം കളിച്ചിരുന്നില്ല. ഫോമിൽ അല്ലാത്തതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായ പൂജാര ഇംഗ്ലണ്ടിലെ ആഭ്യന്തര ടൂർണമെൻ്റുകൾ കളിക്കുന്നുണ്ട്. കൗണ്ടിക്കൊപ്പം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും താരം കളിക്കും.
Story Highlights: cheteshwar pujara county century
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here