സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും ജില്ലാ സെക്രട്ടേറിയേറ്റില്‍

സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണം പൂര്‍ത്തിയാക്കി. സ്‌കൂള്‍ അഴിമതി ആരോപണത്തില്‍ തരം താഴ്ത്തപ്പെട്ട കെ രാഘവന്‍ വീണ്ടും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയറ്റിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. എച്ച് സലാം, ജി രാജമ്മ എന്നിവരാണ് സെക്രട്ടറിയേറ്റിലെ പുതുമുഖങ്ങള്‍. (k raghavan in cpim secretariate)
സംസ്ഥാന സമിതിയിയില്‍ നിന്ന് ഒഴിവായ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍ ഇനി സിപിഎം ബ്രാഞ്ച് അംഗമായി തുടരും.ജി സുധാകരന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.
കായംകുളം എംഎല്‍എ യു പ്രതിഭ, നവമാധ്യമങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും ഇന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും. എം എല്‍ എക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ലാ സെക്രട്ടറിയേറ്റ് രൂപീകരണമായിരുന്നു യോഗത്തില്‍ മുഖ്യ അജണ്ട. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയാണ് 12 അംഗ സെക്രട്ടറിയേറ്റിനെ തിരഞ്ഞെടുത്തത്.
Story Highlights: k raghavan in cpim secretariate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here