കണ്ണൂരിൽ സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; പ്രതി ഒളിവിൽ കഴിഞ്ഞത് മറ്റൊരു സിപിഐഎം പ്രവർത്തകന്റെ വീട്ടിൽ

കണ്ണൂരിൽ സിപിഐഎം പ്രവർത്തകൻ പുന്നോൽ ഹരിദാസനെ വധിച്ച കേസിലെ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് ഒളിവിൽ കഴിഞ്ഞത് സിപിഐഎം പ്രവർത്തകന്റെ വീട്ടിലാണെന്ന് സ്ഥിരീകരണം. സിപിഐഎം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഭവത്തിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടായിട്ടില്ല. ബോംബേറിൽ പാർട്ടിക്ക് പങ്കില്ല. സിപിഐഎം പിണറായി ലോക്കൽ കമ്മിറ്റി സെക്രട്ടറി കക്കോത്ത് രാജൻ 24നോട് പറഞ്ഞു. ഇന്നലെയാണ് പ്രതി നിജിലും വീട്ടുടമയും പിടിയിലായത്. ( rss worker hiding in cpim house )
വിട്ടുടമസ്ഥൻ പ്രശാന്ത് വളരെ കാലമായി പാർട്ടിയുമായി അകൽച്ചയിലാണെന്നും ഇപ്പോൾ ബിജെപി ചായ്‌വാണെന്നും കക്കോത്ത് രാജൻ ട്വന്റിഫോറിനോട് പറഞ്ഞു. പിണറായിയിലെ വീട്ടിൽ നിന്നാണ് പുന്നോൽ ഹരിദാസിനെ ഇന്നലെ കസ്റ്റഡിയിലെടുക്കുന്നത്.
മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രമേ പ്രതി ഒളിവിൽ കഴിഞ്ഞ വീട്ടിലേക്കുള്ളു. ഈ പ്രദേശത്ത് സുരക്ഷ ശക്തമാണ്. അടുത്ത കാലത്തായി സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതി പ്രദേശത്തെ വീട്ടിൽ ഒളിവിൽ കഴിഞ്ഞതെന്നതും ശ്രദ്ധേയമാണ്.
Story Highlights: rss worker hiding in cpim house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here