അണ്ടർ 19 ദേശീയ ക്യാമ്പിലേക്ക് രണ്ട് കേരള താരങ്ങൾ

അണ്ടർ 19 ടീം ദേശീയ ക്യാമ്പിലേക്ക് രണ്ട് കേരള താരങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ഷോൺ റോജറും ഏദൻ ആപ്പിൾ ടോമും ആണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ നടക്കുന്ന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടുത്തിടെ രണ്ട് താരങ്ങളും കേരളത്തിനായി മിന്നും പ്രകടനങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ രഞ്ജി സീസണിൽ കേരളത്തിനായി അരങ്ങേറിയ ഏദൻ ആദ്യ മത്സരത്തിൽ തന്നെ 6 വിക്കറ്റ് വീഴ്ത്തി കളിയിലെ താരമായി. സീസണിലുടനീളം മികച്ച പ്രകടനമാണ് 17കാരനായ താരം നടത്തിയത്. ഏജ് ഗ്രൂപ്പുകളിൽ കഴിഞ്ഞ ഏതാനും സീസണുകളായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് ഷോൺ റോജർ. ഷോൺ നേരത്തെയും ഇന്ത്യയുടെ അണ്ടർ 19 ടീമിൽ കളിച്ചിരുന്നു. സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയിട്ടില്ലെങ്കിലും അസാമാന്യ ടാലൻ്റുള്ള താരമാണ് ഷോൺ.
Story Highlights: shoun roger eden apple tom
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here