Advertisement

ഔറംഗസേബ് മരിച്ചെന്ന് ആരു പറഞ്ഞു? ഹനുമാൻ ചാലിസ വിവാദത്തിൽ ബിജെപി

April 24, 2022
2 minutes Read

‘ഹനുമാൻ ചാലിസ’ വിഷയത്തിൽ മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും മുഖാമുഖം. നിയമസഭാംഗങ്ങളായ രവി റാണ, നവനീത് റാണ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉദ്ധവ് താക്കറെ സർക്കാരിനെതിരെ ബിജെപി. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സ്വേച്ഛാധിപതിയായ ഔറംഗസേബുമായി ഉപമിച്ച് ബിജെപി നേതാവ് സിടി രവി.

“ഔറംഗസേബ് മരിച്ചെന്ന് ആരു പറഞ്ഞു? ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ ചൊല്ലുന്നത് കുറ്റകരമാണ്. ഈ കുറ്റകൃത്യത്തിന് ആളുകളെ ഉദ്ധവ് താക്കറെയുടെ പൊലീസ് അറസ്റ്റ് ചെയ്യും” സർക്കാരിനെ വിമർശിച്ച് സിടി രവി ട്വീറ്റ് ചെയ്തു. ഉദ്ധവ് താക്കറെയുടെ വീടായ മാതോശ്രീക്ക് മുന്നിൽ ഹനുമാൻ ​ചാലിസ ചൊല്ലുമെന്ന് എം.പിയായ നവനീത് റാണയും ഭർത്താവും എം.എൽ.എയുമായ രവി റാണയും പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഇരുവരെയും നാളെ ബാന്ദ്ര ഹോളിഡേ കോടതിയിൽ ഹാജരാക്കും. മുംബൈ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 153 (എ), സെക്ഷൻ 135 പ്രകാരമാണ് റാണകൾക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് ഖാർ പൊലീസ് അറിയിച്ചു.

Story Highlights:  ‘Who said Aurangzeb is dead!’ BJP leader’s take on Hanuman Chalisa row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top