ആലപ്പുഴയിൽ വടിവാളുമായി പിടികൂടിയ ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ്

ആലപ്പുഴ മണ്ണഞ്ചേരിയിൽ വടിവാളുമായി പിടികൂടിയ ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിനു കേസ്. ഇന്ത്യൻ ശിക്ഷാനിയമം 324, 308 പ്രകാരമാണ് കേസ്. ബിറ്റു എന്ന് വിളിക്കുന്ന സുമേഷ്, ശ്രീനാഥ് എന്നിവരെയാണ് ഇന്നലെ രാത്രി ആയുധങ്ങളുമായി മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.
മണ്ണഞ്ചേരി പഞ്ചായത്ത് മെമ്പറായ നവാസ് നൈനാൻ്റെ പരാതി പ്രകാരമാണ് ഇവർക്കെതിരെ കൊലപാതക ശ്രമത്തിനു കേസെടുത്തത്.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാൻ കൊല്ലപ്പെട്ട സ്ഥലത്തിനടുത്ത് നിന്നായിരുന്നു ഇവരെ പിടികൂടിയത്. സംശയാസ്പദമായി രണ്ടുപേരെ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽ നിന്ന് 2 വടിവാളുകൾ കണ്ടെത്തിയത്. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി നാട്ടുകാർ ആരോപിച്ചു. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
Story Highlights: alappuzha bjp arrest update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here