Advertisement

സർക്കാരിന് ഭയം; സിൽവർലൈൻ സംവാദത്തിൽ നിന്ന് ഒഴിവാക്കിയത് എതിർ ചോദ്യങ്ങളെ ഭയക്കുന്നതിനാൽ: ജോസഫ് സി മാത്യു

April 25, 2022
2 minutes Read

സിൽവർലൈൻ സംവാദ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ജോസഫ് സി മാത്യു. സംവാദത്തിൽ നിന്ന് തന്നെ ഒഴിവാക്കിയത് എതിർ ചോദ്യങ്ങളെ ഭയക്കുന്നതിനാലാണ്. രാഷ്ട്രീയ കാരണങ്ങളാണ് ഒഴിവാക്കൽ നടപടി. സർക്കാർ രേഖാമൂലമാണ് ക്ഷണിച്ചത്. സംവാദത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. തന്നെ ഒഴിവാക്കിയതിൽ ചീഫ് സെക്രട്ടറി മറുപടി പറയണമെന്നും ജോസഫ് സി മാത്യു ആവശ്യപ്പെട്ടു.

ജോസഫ് സി മാത്യുവിനെ ഒഴിവാക്കി പകരം പരിസ്ഥിതി ഗവേഷകന്‍ ശ്രീധർ രാധാകൃഷ്ണനെയാണ്
സർക്കാർ സിൽവർലൈൻ സംവാദ പരിപാടിയിൽ ഉൾപെടുത്തിയത്. ഇന്ത്യന്‍ റെയില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, കണ്ണൂര്‍ ഗവ. കോളേജ് ഓഫ് എന്‍ജിനീയറിംഗ് റിട്ട, പ്രിന്‍സിപ്പല്‍ ഡോ. ആര്‍ വി ജി മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാകും ഇനി പദ്ധതിയെ എതിർത്ത് പരിപാടിയിൽ പങ്കെടുക്കുക.

Read Also : സിൽവർലൈൻ സംവാദ പരിപാടിയിലേക്ക് ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല; കെ റെയിൽ എം ഡി

ജോസഫ് സി മാത്യുവിനെ സംവാദത്തിൽ പങ്കെടുപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിക്കുകയും സംവാദത്തിൽ പങ്കെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു . എന്നാൽ ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാരോ കെ റെയിലോ തയ്യാറായിട്ടില്ല.

ഏപ്രില്‍ 28 ന് രാവിലെ 11 മണിക്ക് ഹോട്ടല്‍ താജ് വിവാന്തയിൽവെച്ചാണ് പരിപാടി നടക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്‌ധരും ചർച്ചയിൽ പങ്കെടുക്കും.

Story Highlights: Joseph c mathew On Silver line debate discussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top