Advertisement

ഐപിഎല്ലിൽ ഇന്ന് ചെന്നൈ പഞ്ചാബ് പോരാട്ടം

April 25, 2022
2 minutes Read

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും ഇന്ന് കൊമ്പുകോർക്കും. ഇതുവരെയുള്ള യാത്ര ഇരുടീമുകൾക്കും ശുഭകരമായിരുന്നില്ല. ടൂർണമെന്റിൽ ജയത്തോടെ തുടക്കം കുറിച്ച പഞ്ചാബ് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടു. എന്നാൽ തുടർച്ചയായി 5 മത്സരങ്ങൾ തോറ്റ ചെന്നൈ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തി. രാത്രി 8 ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

കഴിഞ്ഞ കളിയിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ പഞ്ചാബ് വമ്പൻ തോൽവി ഏറ്റുവാങ്ങിയിരുന്നു. ആറ് ബാറ്റർമാരുമായും അഞ്ച് ബൗളർമാരുമായും കളിക്കാനുള്ള തന്ത്രം അമ്പേ പരാജയപ്പെട്ടു. ഇന്ന് പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. 7 മത്സരങ്ങളിൽ നിന്ന് 6 പോയിന്റുള്ള പഞ്ചാബ് 8-ാം സ്ഥാനക്കാരാണ്. 4 തോൽവിയും 3 ജയവുമാണ് പഞ്ചാബിനുള്ളത്.

മറുവശത്ത് മുംബൈ ഇന്ത്യൻസിനെതിരെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയാണ് ചെന്നൈയുടെ വരവ്. കഴിഞ്ഞ മത്സരത്തിലെ എംഎസ് ധോണിയുടെ പ്രകടനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ. നിലവിലെ ടീമിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവാണ്. നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പഞ്ചാബ് കിംഗ്‌സ് 54 റൺസിന് സിഎസ്‌കെയെ പരാജയപ്പെടുത്തിയിരുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും ഇതുവരെ 26 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ 15 മത്സരങ്ങളിൽ ചെന്നൈ ജയിച്ചപ്പോൾ 11 കളികൾ പഞ്ചാബ് ജയിച്ചു.

വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും തമ്മിലുള്ള മത്സരം. രാത്രി 8.00 മുതലാണ് മത്സരം നടക്കുന്നത്, ഇതാണ് ഈ ഗ്രൗണ്ടിൽ മഞ്ഞ് വലിയ ഘടകമാകാൻ കാരണം. ടോസ് നേടി ആദ്യം ബൗൾ ചെയ്യാനാണ് ടീമുകൾ ആഗ്രഹിക്കുന്നത്. ആദ്യം ബൗൾ ചെയ്ത ടീമുകൾക്ക് മികച്ച റെക്കോർഡുണ്ടെന്നാണ് ഫീൽഡ് കണക്കുകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടു തന്നെ ടോസ് നിർണായകമാണ്.

ചെന്നൈ സൂപ്പർ കിംഗ്സ് സാധ്യത ടീം;
റുതുരാജ് ഗെയ്‌ക്‌വാദ്, റോബിൻ ഉത്തപ്പ, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ (c), എംഎസ് ധോണി (Wk), ഡ്വെയ്ൻ പ്രിട്ടോറിയസ്, ഡ്വെയ്ൻ ബ്രാവോ, മിച്ചൽ സാന്റ്നർ, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി.

പഞ്ചാബ് കിംഗ്സ് സാധ്യത ടീം;
മായങ്ക് അഗർവാൾ (c), ശിഖർ ധവാൻ, ഭാനുക രാജപക്‌സെ, ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ (WK), ഷാരൂഖ് ഖാൻ, ബെന്നി ഹോവൽ, കാഗിസോ റബാഡ, രാഹുൽ ചാഹർ, വൈഭവ് അറോറ, അർഷ്ദീപ് സിംഗ്.

Story Highlights: punjab kings and chennai super kings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top