Advertisement

സില്‍വര്‍ലൈന്‍ സംവാദം: ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് അപലപനീയമെന്ന് ഡോ.ആര്‍.ശ്രീധര്‍

April 25, 2022
2 minutes Read

സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് ഡോ.ആര്‍.ശ്രീധര്‍. ജനകീയ സംവാദമാണെങ്കില്‍ ആദ്യം വിളിച്ച മൂന്ന് പേരുമായി സംവാദം നടത്തണം. തന്റെ നിബന്ധനകള്‍ അംഗീകരിച്ചത് കൊണ്ടാണ് സംവാദത്തില്‍ പങ്കെടുക്കുന്നതെന്ന് ആര്‍.ശ്രീധര്‍ പറഞ്ഞു. സില്‍വര്‍ലൈന്‍ പദ്ധതി പൂര്‍ണമായും ദുരന്തമെന്നും ഡോ.ആര്‍.ശ്രീധര്‍.

ഇടതു വിമര്‍ശകന്‍ ജോസഫ് സി.മാത്യുവിനെയും ഒഴിവാക്കിയാണ് സില്‍വര്‍ലൈന്‍ പാനല്‍ ചര്‍ച്ചയുടെ അന്തിമ പട്ടിക തയാറാക്കിയത്. ജോസഫ് സി.മാത്യുവിനു പകരം പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.ആര്‍.ശ്രീധറിനെ ഉള്‍പ്പെടുത്തി. ജോസഫ് സി.മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ റെയില്‍ അധികൃതര്‍ വെളിപ്പെടുത്തിയില്ല. ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സല്‍ സജി ഗോപിനാഥിനെ തിരക്കുമൂലം നേരത്തേ മാറ്റിയിരുന്നു. ഇദ്ദേഹത്തിനു പകരം സാങ്കേതിക സര്‍വകലാശാല മുന്‍ വിസി ഡോ.കുഞ്ചെറിയ പി.ഐസക്കിനെ ഉള്‍പ്പെടുത്തി. 28നു താജ് വിവാന്തയിലാണു സംവാദം.

മോഹന്‍ എ.മേനോന്‍ (മോഡറേറ്റര്‍), അലോക് കുമാര്‍ വര്‍മ, പ്രെഫ.ആര്‍.വി.ജി.മേനോന്‍, സുബോധ്കുമാര്‍ ജെയിന്‍ (റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം), ഡോ.കുഞ്ചെറിയ പി.ഐസക്, ഡോ.ആര്‍.ശ്രീധര്‍, എസ്.എന്‍.രഘുചന്ദ്രന്‍നായര്‍ (തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ്) എന്നിവരാണ് പങ്കെടുക്കുന്നത്.

Story Highlights: Silverline Debate: Dr. R. Sridhar condemns Joseph C Mathew’s omission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top