അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണ സംഭവം; ഫീല്‍ഡ് സൂപ്പര്‍വൈസറെ സസ്പെന്‍ഡ് ചെയ്തുbu

അങ്കണവാടി കെട്ടിടം തകര്‍ന്ന് വീണ് അപകടം ഉണ്ടായ സംഭവത്തില്‍ ഐ.സി.ഡി.എസ് ഫീല്‍ഡ് സൂപ്പര്‍വൈസര്‍ അനീറ്റ സുരേന്ദ്രനെ സസ്പെന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിനാണ് ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ നടപടി.
വൈക്കം നഗരസഭയിലെ നാലാം നമ്പര്‍ അങ്കണവാടി കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തിന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള പരിശോധന യഥാസമയം നടത്തുന്നതില്‍ വീഴ്ചവരുത്തിയെന്ന ജില്ലാ വനിതാ-ശിശു വികസന ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന് നടപടി
Story Highlights: Anganwadi building collapses Field Supervisor suspended
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here